ഇവേ ബിൽ–ടോൾ പ്ലാസ ഏകീകരണം ഏപ്രിലിൽ

paliyekkara-toll-booth
SHARE

ന്യൂഡൽഹി ∙  ചരക്കു നീക്കത്തിനുള്ള  ഇ–വേ ബില്ലിനെ ടോൾ പ്ലാസകളുമായി ബന്ധിപ്പിക്കുന്നു. ദേശീയപാത അതോറിറ്റിയുടെ ഫാസ്റ്റ് ടാഗ് സംവിധാനമാണ് ഇതിനായി ഉപയോഗിക്കുക. ഒറ്റ ഇ–വേ ബിൽ ഉപയോഗിച്ചു പല ട്രിപ്പുകൾ നടത്തുന്നതു ശ്രദ്ധയിൽ പെട്ട സാഹചര്യത്തിലാണു നടപടി. ഫാസ്റ്റ് ടാഗ് വഴി വാഹനങ്ങൾ എത്ര തവണ ടോൾ പ്ലാസ കടന്നുപോയെന്നു കണ്ടെത്താനാവും. ഏപ്രിലിൽ അഖിലേന്ത്യാ തലത്തിൽ പദ്ധതി നടപ്പാക്കാനാവുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.

 ചരക്ക് ഗതാഗതം നിരീക്ഷിക്കാനും, ചരക്ക് സേവന നികുതി തട്ടിപ്പു തടയാനും ഇതുവഴി കഴിയുമെന്ന് വിലയിരുത്തുന്നു.  ഇവേ ബിൽ, ഫാസ്റ്റ് ടാഗ്, ലോജിസ്റ്റിക് ബാങ്ക് എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് പ്രത്യേക കമ്മിറ്റിക്കും റവന്യൂ വിഭാഗം രൂപം നൽകി. 

നിലവിൽ ഒരു ഇവേ ബിൽ ഉപയോഗിച്ച് ഒന്നിലധികം തവണ ട്രിപ്പുകൾ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുതിയ സംവിധാനം നടപ്പാക്കുന്നതോടെ ഗതാഗതം നിരീക്ഷിക്കാനും ഹൈവേകളിലെ ടോൾ പ്ലാസകൾ എത്ര തവണ വാഹനം കടന്നുവെന്നും കണ്ടെത്താൻ കഴിയും. ഇവേ ബിൽ 2018 ഏപ്രിലിലാണ് നടപ്പാക്കിയത്. 50,000 രൂപയിൽ അധികം മൂല്യമുള്ള സംസ്ഥാനാന്തര ചരക്കു നീക്കത്തിനാണ് ഇവേ ബിൽ നിർബന്ധം.

ഏകീകരണം, നേട്ടമേറെ

∙ ഇ വേ ബില്ലിൽ രേഖപ്പെടുത്തിയ സ്ഥലത്ത് തന്നെ വാഹനം എത്തിച്ചേരുന്നുണ്ടോ എന്ന് കണ്ടെത്താൻ റവന്യൂ അധികൃതർക്കു കഴിയും.

∙ ചരക്ക് ഗതാഗതം നിരീക്ഷിക്കാൻ സംവിധാനം

∙ ടോൾ പ്ലാസകളിൽ നിന്ന് ലഭ്യമാകുന്ന എസ്എംഎസ് സന്ദേശം വഴി 

∙ വാഹനത്തെ ക്കുറിച്ചുള്ള വിവരങ്ങൾ ഉടമയ്ക്ക് ലഭിക്കും.

∙ നികുതി വെട്ടിപ്പ് തടയാൻ കഴിയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA