ഷൈൻ തോമസിന്റെ ജീവിതത്തിൽ സംഗീത സന്ധ്യകൾ വീണ്ടും വിരുന്നു വരുമോ?

shine-kottayam
SHARE

കോട്ടയം ∙ മഴ പോലെ പെയ്തിറങ്ങിയ സംഗീതാനുഭവ ദിനങ്ങൾ മുട്ടുചിറ ആയാംകുടി കൊല്ലംപറമ്പിൽ ഷൈൻ തോമസിന്റെ ജീവിതത്തിൽ ഒട്ടേറെ ഉണ്ടായിട്ടു ണ്ട്. പളളിയിലെ ഗായകസംഘത്തിൽ അംഗമായിരുന്ന ഷൈൻ വിശാസികൾക്കു സമ്മാനിച്ചതു സംഗീതത്തിന്റെ നവ്യാനുഭവങ്ങളായിരുന്നു. ഗായകൻ എന്നതിനു പുറമേ  കീ ബോർഡ് വായനയിലും പ്രാഗത്ഭ്യം തെളിയിച്ചു. ‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ഒരു ധനുമാസത്തിൻ കുളിരും രാവിൽ.. ’ എത്രയോ ക്രിസ്മസ് രാ വുകളിൽ ഈ പാട്ട് ഷൈൻ തോമസിന്റെ ശബ്ദത്തിൽ നക്ഷത്രതിളക്കം ചൊരിഞ്ഞു. ഇപ്പോൾ ഒരു വരി പോലും പാ ടാനാവത്തതാണ് ഇവരുടെ ദുഃഖം. അസുഖം മൂലം ഒരു കുടുംബം തീരാദുരിതത്തിലായി. 

ഇപ്പോൾ 4 വർഷമായി കാൻസർ രോഗത്തിന്റെ പിടിയിലാണ് ഷൈൻ തോമസ്.  തുടർച്ചയായ ചികിത്സ ഷൈനിനെയും കുടുംബത്തെയും തളർത്തി. 2014 –ലാണ് ചി കിത്സ തുടങ്ങിയത്. മൂന്നു ശസ്ത്ര ക്രിയകൾ കഴിഞ്ഞു. ചികിത്സയുടെ ഭാഗമായി അനുബന്ധ അസുഖങ്ങളും അ സ്വസ്ഥതകളും വേറെ. ഇപ്പോൾ നാലാമത്തെ ശ സ്ത്രക്രിയയും വേണമെന്നു ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. 4 വർ ഷത്തെ ചികിത്സ മൂലം കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം കൊണ്ടാണ് ഇതുവരെ പിടിച്ചു നിന്നത്. ഇപ്പോൾ താമസിക്കുന്ന വീട് പ ണിതതിന്റെ കടവും വീടിയിട്ടില്ല. രണ്ടു കുഞ്ഞുങ്ങളേയുമായി കുടുംബം ദുരിതത്തിന്റെ നടുക്കയത്തിലാണ്. 

ഇപ്പോഴും ഉദാരമതികളായ സുഹൃത്തുക്കളാണ് ആശ്വാസം. എന്നാൽ ഇതെത്രനാൾ കൂടി എ ന്നാണ് ഷൈൻ തോമസിന്റെ ഭാര്യ സോണിയയെ അലട്ടുന്ന പ്രശ്നം. ഷൈൻ ജീവിതത്തിന്റെ സാധാരണ നിലയിലേക്ക് തിരികെ യെത്താൻ ഇനിയും നാളുകളേറെയെടുക്കും. അതുവരെ മരുന്നുകളുടെ യും ചികിത്സയുടെയും ചെലവിലേക്ക് പണം കണ്ടെത്തണം. കുട്ടികളഉടെ പഠനത്തിനും വീട്ടു ചെലവിനും പോലും നിവൃത്തി യില്ലാത്ത കുടുംബം സന്മനസുള്ളവരുടെ സഹായം പ്രതീ ക്ഷിച്ച് ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഭാര്യ സോണിയ ജോണിന്റെ പേരിലാണ് അക്കൗണ്ട്. 

∙ ബാങ്ക് വിവരങ്ങൾ: കേരള ഗ്രാമീൺ ബാങ്ക്, ആയാംകുടി ശാഖ. മുട്ടുചിറ, കോട്ടയം. അക്കൗണ്ട് നമ്പർ: 40591100002065. IFSC: KLGB0040591.

∙ മേൽവിലാസം: ഷൈൻ തോമസ്, കൊല്ലംപറമ്പിൽ, ആയാംകുടി (പി.ഒ), മുട്ടുചിറ, കോട്ടയം. ഫോൺ: 8606290873, 8547959176. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
FROM ONMANORAMA