മിസ ഭാരതിയുടെ സ്ഥാനാർഥിത്വം: ലാലു കുടുംബത്തിൽ ഭിന്നത

Tej,-Miza,-Tejaswi
SHARE

പട്ന∙ പാടലിപുത്ര ലോക്സഭാ മണ്ഡലത്തിലെ ആർജെഡി സ്ഥാനാർഥിയെച്ചൊല്ലി ലാലു കുടുംബത്തിൽ ഭിന്നത. ലാലു പ്രസാദ് യാദവിന്റെ പുത്രിയും രാജ്യസഭാംഗവുമായ മിസ ഭാരതി സ്ഥാനാർഥിയാകുമെന്നു ലാലുവിന്റെ മൂത്ത പുത്രൻ തേജ് പ്രതാപ് പരസ്യ പ്രഖ്യാപനം നടത്തിയതാണു പ്രശ്നമായത്. 

കഴിഞ്ഞ തവണ ഇവിടെ മൽസരിച്ച മിസ പരാജയപ്പെട്ടിരുന്നു. ഇത്തവണ പാർട്ടി എംഎൽഎ ഭായി വീരേന്ദ്രയെ മൽസരിപ്പിക്കാനാണ് ലാലുവിന്റെ ഇളയ പുത്രനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിനു താൽപര്യം. തേജസ്വിയുടെ അടുപ്പക്കാരനായ ഭായി വീരേന്ദ്ര മൽസരിക്കാനുള്ള താൽപര്യം പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. മിസയ്ക്കു 3 വർഷം കൂടി രാജ്യസഭാ കാലാവധിയുള്ളപ്പോൾ ലോക്സഭയിലേക്കു മൽസരിക്കേണ്ടതില്ലെന്നാണ് തേജസ്വിയുടെ പക്ഷം. 

ലാലു ജയിലിലായതോടെ പാർട്ടിയുടെ നിയന്ത്രണത്തിനായി തേജ് പ്രതാപും തേജസ്വിയും ശീതസമരത്തിലാണ്. മിസയെ ഒപ്പംനിർത്തി കരുത്തനാകാനുള്ള ശ്രമത്തിലാണ് തേജ് പ്രതാപ്. എംഎൽഎയായ തേജ് പ്രതാപ് അടുത്തിടെ ഔദ്യോഗിക വസതിയിൽ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ചയ്ക്കായി ‘ജനതാ ദർബാർ’ ആരംഭിച്ചതും തേജസ്വി പക്ഷക്കാർ സംശയത്തോടെയാണു വീക്ഷിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA