സുപ്രീം കോടതിയിൽ ദിനേശ് മഹേശ്വരിയും സഞ്ജീവ് ഖന്നയും സ്ഥാനമേറ്റു

supreme-court
SHARE

ന്യൂഡൽഹി ∙ കൊളീജിയത്തിന്റെ പ്രവർത്തനരീതി സംബന്ധിച്ചു വിവാദം കൊടുമ്പിരികൊണ്ടു നിൽക്കുന്നതിനിടയിൽ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സഞ്ജീവ് ഖന്നയും സുപ്രീം കോടതിയിൽ ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 2 പേർ കൂടി‌ നിയമിതരായതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 28 ആയി.

പിതൃസഹോദരൻ ജസ്റ്റിസ് എച്ച്.ആർ. ഖന്നയുടെ ഛായാചിത്രമുള്ള രണ്ടാം കോടതി മുറിയിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഹാജരായത് ചരിത്രനിയോഗമായി. അടിയന്തരാവസ്ഥക്കാലത്ത് ജസ്റ്റിസ് എച്ച്.ആർ. ഖന്നയെ മറികടന്നാണ് ചീഫ് ജസ്റ്റിസിനെ നിയമിച്ചത്. മൗലികാവകാശങ്ങൾ അടിയന്തരാവസ്ഥയിൽ പോലും മരവിപ്പിക്കാനാവില്ലെന്ന് അഞ്ചംഗ ബെഞ്ചിലെ 4 പേരുടെ വിധിയോട് വിയോജിച്ച് അദ്ദേഹം വിധിയെഴുതിയതിനെ തുടർന്നായിരുന്നു ഇത്.

സ്ഥാനക്കയറ്റം അപ്രതീക്ഷിതം എന്നു നേരത്തെ വിശേഷിപ്പിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്നലെ ജസ്റ്റിസുമാരായ എസ്. എ. ബോബ്ഡെ, ദീപക് ഗുപ്ത എന്നിവരോടൊപ്പം കേസ് കേട്ടു. സീനിയർ ജഡ്ജിമാരെ മറികടന്നാണ് ജസ്റ്റിസ് ഖന്നയുടെയും ജസ്റ്റിസ് മഹേശ്വരിയുടെയും നിയമനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA