അമിത് ഷാ 2 ദിവസത്തിനകം ആശുപത്രി വിടും

Amit-Shah
SHARE

ന്യൂഡൽഹി ∙ എച്ച്1 എൻ1 ബാധിച്ച് എയിംസിൽ ചികിത്സയിലുള്ള ബിജെപി അധ്യക്ഷൻ അമിത് ഷാ 2 ദിവസത്തിനകം ആശുപത്രി വിടുമെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 

പനി ബാധിച്ചു 2 ദിവസമായി ആശുപത്രിയിലായിരുന്ന നിയമ മന്ത്രി രവിശങ്കർ പ്രസാദ് വീട്ടിൽ വസതിയിൽ മടങ്ങിയെത്തിയിട്ടുണ്ട്. താൻ അതിവേഗം സുഖം പ്രാപിച്ചു വരികയാണെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. സുഖപ്രാപ്തിക്കുവേണ്ടി പ്രാർഥിക്കുന്നവർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA