പാക്ക് കോടതി ഉത്തരവിനെതിരെ ഇന്ത്യയുടെ പ്രതിഷേധം

india-pak
SHARE

ന്യൂഡൽഹി ∙ ഗിൽജിത്– ബാൽടിസ്ഥാൻ പ്രദേശം അധികാരപരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാക്കിസ്ഥാൻ സുപ്രീം കോടതിയുടെ ഉത്തരവിൽ ഇന്ത്യ അതിശക്തമായ പ്രതിഷേധം അറിയിച്ചു. വിദേശകാര്യമന്ത്രാലയത്തിൽ പാക്ക് ഡപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം പ്രകടിപ്പിച്ചത്.

ജമ്മു കശ്മീരിൽ പെടുന്ന ഗിൽജിത്– ബാൽടിസ്ഥാൻ ഇന്ത്യയുടെ അവിഭാജ്യ പ്രദേശമാണെന്നും ഈ മേഖല സംബന്ധിച്ച പാക്ക് സുപ്രീം കോടതി ഉത്തരവ് ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിലുള്ള ഇടപെടലാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അനധികൃതമായി കയ്യടക്കിവച്ചിരിക്കുന്ന പ്രദേശങ്ങളിൽ നിന്ന് പാക്കിസ്ഥാൻ ഒഴിഞ്ഞുപോകണമെന്നും പാക്ക് സർക്കാരിനോ കോടതിക്കോ ഇവിടെ അധികാരമില്ലെന്നും ഇന്ത്യ അറിയിച്ചു.

പാക്ക് അധീന കശ്മീരിൽ പെടുന്ന ഈ മേഖലയിലെ ജനങ്ങൾക്ക് മൗലികാവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള നിയമം രണ്ടാഴ്ചയ്ക്കകം നടപ്പാക്കണമെന്ന് പാക്ക് സർക്കാരിനുള്ള ഉത്തരവിൽ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.  മേഖലയിലെ ഭരണഘടനാപരമായ പ്രശ്നങ്ങളും പരിഷ്കരണനടപടികളും സംബന്ധിച്ച വിവിധ പരാതികളിലാണ് ഏഴംഗ ബെഞ്ച് ഈ ഉത്തരവിട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA