മായാവതിക്കെതിരെ ആക്ഷേപം: ബിജെപി പ്രതിരോധത്തിൽ; എംഎൽഎക്കെതിരെ കേന്ദ്രമന്ത്രിയുൾപ്പെടെ രംഗത്ത്

Sadhana-singh,-Mayawati
SHARE

ന്യൂഡൽഹി∙ അധികാരത്തിലെത്താൻ ആത്മാഭിമാനം വിൽക്കുന്ന ബിഎസ്പി അധ്യക്ഷ മായാവതി, ശിഖണ്ഡിയെക്കാൾ മോശമാണെന്ന  ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ സാധനാസിങ്ങിന്റെ പരാമർശം വിവാദമായി. ദേശീയ വനിതാ കമ്മിഷൻ കേസെടുത്തതിനു പിന്നാലെ, സാധനാ സിങ് ഖേദം പ്രകടിപ്പിച്ചെങ്കിലും ബിജെപി പ്രതിരോധത്തിലായി.  മായാവതിക്കു പിന്തുണയുമായി കോൺഗ്രസ് അടക്കം വിവിധ പാർട്ടികളും കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെയും രംഗത്തെത്തിയിരുന്നു. 

ശനിയാഴ്ച, യുപിയിലെ ചാന്ദൗളിയിൽ നടന്ന പാർട്ടി റാലിക്കിടെയായിരുന്നു എംഎൽഎയുടെ പരാമർശം. വിശദീകരണം ആവശ്യപ്പെട്ടു സാധനാ സിങ്ങിന് ഇന്നു നോട്ടീസ് നൽകുമെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ വ്യക്തമാക്കി. യുപിയിലെ ബിഎസ്പി–എസ്പി സഖ്യരൂപീകരണം മൂലം തോൽവി സംഭവിക്കുമെന്ന ഭയമാണ് ഇതിനു പിന്നിലെന്നു  ബിഎസ്പി നേതാവ് സതീഷ്ചന്ദ്ര മിശ്ര പറഞ്ഞു. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും പ്രതിഷേധിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA