രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനിൽ കാലിൽ വീണു യാചിച്ചാലും രക്ഷയില്ല!

Police-Atrocity
SHARE

ലക്നൗ∙ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രാജ്യത്തെ ഏറ്റവും മികച്ച 3 പൊലീസ് സ്റ്റേഷനുകളിലൊന്നിനുള്ള പുരസ്കാരം നൽകിയ ഉത്തർപ്രദേശിലെ പൊലീസ് സറ്റേഷനിലെ ഇൻസ്പെക്ടറുടെ കാലിൽ പ്രായമായ സ്ത്രീ കരുണ യാചിച്ചു വീഴുന്നതിന്റെ വിഡിയോ പുറത്തുവന്നു.

യുപി ഗുഡംബ പൊലീസ് സ്റ്റേഷനിലെത്തിയ ബ്രഹ്മ‌ദേവി (70) തന്റെ കൊച്ചുമകന്റെ അപകടമരണം സംബന്ധിച്ച് കേസ് റജിസ്റ്റർ ചെയ്യാൻ ഇൻസ്പെക്ടർ തേജ് പ്രകാശ് സിങ്ങിനോട് തൊഴുകൈയോടെ കരഞ്ഞു യാചിക്കുന്നതിന്റെയും കാലിൽ വീഴുന്നതിന്റെയും ദൃശ്യമാണു വിഡിയോയിലുള്ളത്. ഇൻസ്പെക്ടറാകട്ടെ കാലിന്മേൽ കാൽ കയറ്റിവച്ച് കസേരയിൽ ചാരിക്കിടക്കുകയും.  

പൊലീസ് ഉദ്യോഗസ്ഥരുടെ നല്ല പെരുമാറ്റം കൂടി കണക്കിലെടുത്താണ് ഗുഡംബ പൊലീസ് സ്റ്റേഷനു നേരത്തേ സർക്കാർ പുരസ്കാരം നൽകിയത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധികൃതർ ഇൻസ്പെക്ടർ തേജ് പ്രകാശ് സിങ്ങിനെ സസ്പെൻഡ് ചെയ്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA