വീഴ്ച: തിരുവനന്തപുരം, കോഴിക്കോട് പൊലീസ് കമ്മിഷണർമാരെ മാറ്റി

police-cap
SHARE

തിരുവനന്തപുരം∙ ഹർത്താൽ അനുബന്ധ അക്രമങ്ങൾ തടയുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർമാരുടെ കസേര തെറിച്ചു. തിരുവനന്തപുരം കമ്മിഷണർ പി. പ്രകാശിനെ ആംഡ് ബറ്റാലിയനിലേക്കു മാറ്റി. പകരം തിരുവനന്തപുരത്ത് ഇന്റലിജൻസ് ഡിഐജി: എസ്. സുരേന്ദ്രനെ കമ്മിഷണറായി നിയമിച്ചു. കോഴിക്കോട് കമ്മിഷണർ കാളിരാജ് മഹേഷ്കുമാറിനെ പൊലീസ് ആസ്ഥാനത്തേക്കാണു മാറ്റിയത്. ആസ്ഥാനത്തു നിന്ന് കെ. സഞ്ജയ്കുമാർ ഗുരുഡിനെ കോഴിക്കോട് കമ്മിഷണറാക്കി നിയമിച്ചു. കോട്ടയം വിജിലൻസ് എസ്പി ജയിംസ് ജോസഫിനെ കോഴിക്കോട് ഡപ്യൂട്ടി കമ്മിഷണറാക്കി. ഇൗ സ്ഥാനത്തുണ്ടായിരുന്ന കെ.എം. ടോമിയെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA