കെഎസ്ആർടിസി ജീവനക്കാർ സമരം: ചർച്ച വിളിക്കാൻ െവെകി; എംഡിക്ക് വിമർശനം

ksrtc-bus
SHARE

കൊച്ചി ∙ കെഎസ്ആർടിസി ജീവനക്കാർ സമരം പ്രഖ്യാപിച്ചുള്ള നോട്ടിസ് ജനുവരി ഒന്നിനു കിട്ടിയിട്ടും എംഡി അത് അനുരഞ്ജന ഓഫിസറുടെ പരിഗണനയ്ക്കു യഥാസമയം വിടാതിരുന്നതു ശരിയല്ലെന്നു ഹൈക്കോടതി. സെന്റർ ഫോർ കൺസ്യൂമർ എജ്യൂക്കേഷൻ സമർപ്പിച്ച ഹർജിയിലെ വാദത്തിനിടെയായിരുന്നു കോടതിയുടെ പരാമർശം. ഈ കേസിൽ സമരം തടഞ്ഞുകൊണ്ട് കോടതി ഉത്തരവിടുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇന്നലെയാണോ ചർച്ച നടത്തിയത്? നോട്ടിസ് കിട്ടിയിട്ടു ചർച്ച നടത്താൻ രണ്ടാഴ്ച കഴിഞ്ഞത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സമരത്തിന്റെ നോട്ടിസ് കിട്ടിയ ശേഷം കെഎസ്ആർടിസി സ്വീകരിച്ച നടപടികൾ അറിയിക്കാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഒത്തുതീർപ്പു ധാരണയിലെ നിർദേശങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണു സമരമെന്നു യൂണിയൻ നേതാക്കൾ അറിയിച്ചു. യൂണിയനുകൾ ഉന്നയിക്കുന്ന ചില ആവശ്യങ്ങൾ നടപ്പാക്കിയെന്നും ചില കാര്യങ്ങൾ ബാക്കിയുണ്ടെന്നും കെഎസ്ആർടിസിയും സർക്കാരും അറിയിച്ചു. സമരം അവസാന മാർഗമാണെന്നും, അങ്ങേയറ്റത്തെ നടപടിയാണതെന്നും കോടതി പരാമർശിച്ചു.

രാവിലെ കേസ് എടുത്തപ്പോൾ, ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ സമരം നടത്തുന്നതു ശരിയാണോ എന്നു കോടതി ചോദിച്ചു. സമരം പൊതു ജനങ്ങൾക്കു ബുദ്ധിമുട്ടാകുമെന്നും പറഞ്ഞു. ചർച്ചയുടെ ഫലമറിയാൻ കേസ് ഉച്ചയ്ക്കു മാറ്റുകയായിരുന്നു. ബസ് സർവീസ് അവശ്യ സേവനമായി പ്രഖ്യാപിച്ച് സമരം നിരോധിക്കണമെന്ന നിവേദനത്തിൽ നടപടിയില്ലെന്ന് ആരോപിച്ചായിരുന്നു ഹർജി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA