ശാസ്ത്ര ജാലകം തുറന്ന് കൊച്ചി; യുവ മാസ്റ്റർമൈൻഡ് പ്രദർശനം ഇന്ന്

yuva-mastermind-2019
SHARE

കൊച്ചി∙ നഗരത്തിൽ തുറക്കുന്നു, ശാസ്ത്രാദ്ഭുതങ്ങളുടെ കലവറ. മലയാള മനോരമ- ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 9 ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായ ശാസ്ത്ര-സാങ്കേതിക പ്രദർശനം ഇന്ന്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ (റീജനൽ സ്‌പോർട്‌സ് സെന്റർ) രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെയാണു പ്രദർശനം. പ്രവേശനം സൗജന്യം.

സ്‌കൂൾ, കോളജ്, പൊതു വിഭാഗങ്ങളിലായി 60 പ്രോജക്ടുകളാണു പ്രദർശനത്തിൽ അണിനിരക്കുന്നത്. ചപ്പാത്തി പരത്താനുള്ള നവീന മാർഗം മുതൽ ചികിത്സാ മേഖലയിലെ ആധുനിക സംവിധാനങ്ങൾ വരെ നിത്യജീവിതത്തിൽ പ്രയോജനകരമാക്കി വികസിപ്പിക്കാവുന്ന ആശയങ്ങളാണിവ. 

സൗജന്യ പ്രദർശനം കാണാനെത്തുന്നവർക്കായി കൗതുകരമായ മൽസരങ്ങളും വേദിയിൽ ഒരുക്കിയിട്ടുണ്ട്. പ്രമുഖ ഐടി കമ്പനി ഐബിഎസ് ആണ് മാസ്റ്റർമൈൻഡ് പ്രായോജകർ. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ് സാങ്കേതിക സഹായം നൽകുന്നു.

നാളെയെത്തും കെ. ശിവൻ

ഗഗൻയാനും ചന്ദ്രയാനുമടക്കം ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്കു നേതൃത്വം നൽകുന്ന ഐഎസ്ആർഒ മേധാവി ഡോ.കെ. ശിവൻ നാളെ ഗ്രാൻഡ് ഫിനാലെ വേദിയിലെത്തും. രാവിലെ 10.30നു നടക്കുന്ന മാസ്റ്റർമൈൻഡ് പുരസ്‌കാരവിതരണച്ചടങ്ങിലെ മുഖ്യാതിഥി അദ്ദേഹമാണ്. 'സംവാദ് വിത് സ്റ്റുഡന്റ്സ്' പരിപാടിയിൽ വിദ്യാർഥികളുമായി അദ്ദേഹം സംസാരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA