ശബരിമല: എൻഡിഎ സംഘം ഗവർണർക്കു നിവേദനം നൽകി

nda
SHARE

തിരുവനന്തപുരം ∙ ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്നും നാമജപയാത്രയിൽ പങ്കെടുത്ത ആയിരക്കണക്കിനു വിശ്വാസികൾക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഒരു കോടി പേർ ഒപ്പിട്ട നിവേദനം സംസ്ഥാനത്തെ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ഗവർണർക്കു കൈമാറി. എല്ലാ വിഭാഗം വിശ്വാസികളുടെയും താൽപര്യം സംരക്ഷിക്കണം, പൊലീസിന്റെയും ഭരണത്തിന്റെയും സ്വാധീനം ഉപയോഗിച്ച് കേരളത്തെ കലാപഭൂമിയാക്കരുത്, മതസൗഹാർദം സംരക്ഷിക്കണം, സെക്രട്ടേറിയറ്റ് നടയിൽ കഴിഞ്ഞ 48 ദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളും നിവേദനത്തിലുണ്ട്. 

എൻഡിഎ സംസ്ഥാന ചെയർമാൻ പി.എസ്.ശ്രീധരൻപിള്ള, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.എൻ.രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, കേരള കോൺഗ്രസ് ചെയർമാൻ പി.സി.തോമസ്, ബിഡിജെഎസ് ജനറൽ സെക്രട്ടറി വി. ഗോപകുമാർ, നാഷനലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ്, സോഷ്യലിസ്റ്റ് ജനതാദൾ പ്രസിഡന്റ് വി.വി. രാജേന്ദ്രൻ, പിഎസ്പി പ്രസിഡന്റ് കെ.കെ.പൊന്നപ്പൻ, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി രാജൻ കണ്ണാട് തുടങ്ങിയവരുടെ നേതൃത്വത്തിലാണു നിവേദനം കൈമാറിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA