ശബരിമലയിലെ ശുദ്ധിക്രിയക്കെതിരായ ആവശ്യം പരിഗണിക്കാതെ സുപ്രീം കോടതി

sabarimala-supreme-court-2
SHARE

ന്യൂഡൽഹി∙ ബിന്ദുവും കനകദുർഗയും നൽകിയ ഹർജി, ശബരിമല വിധി സംബന്ധിച്ച പുനഃപരിശോധനാ ഹർജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഇരുവർക്കും സുരക്ഷ നൽകണമെന്ന ഉത്തരവു തൃപ്തികരമെങ്കിലും ഹർജിയിലെ മറ്റ് ആവശ്യങ്ങൾ പരിശോധിക്കേണ്ടതിനാൽ പുനഃപരിശോധനാ ഹർജികൾക്കൊപ്പം പരിഗണിക്കാൻ മാറ്റണമെന്നാണ് ഹർജിക്കാരുടെ അഭിഭാഷക ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടത്. 

സംരക്ഷണത്തിനു പുറമേ മറ്റു രണ്ട് ആവശ്യങ്ങൾ കൂടി ഹർജിയിൽ ഉണ്ടായിരുന്നെങ്കിലും അവയും പരിണിച്ചില്ല. യുവതീപ്രവേശത്തിന്റെ പേരിൽ ശബരിമലയിൽ ശുദ്ധിക്രിയ പാടില്ലെന്നും ക്ഷേത്രം അടച്ചിടാൻ പാടില്ലെന്നും നിർദേശിക്കണം, ശുദ്ധിക്രിയ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതും മൗലികാവകാശങ്ങൾ ലംഘിക്കുന്നതുമായ നടപടിയെന്നു പ്രഖ്യാപിക്കണം എന്നീ ആവശ്യങ്ങളാണ് പരിഗണിക്കാതിരുന്നത്. 

ഹർജിക്കാർക്കു സംരക്ഷണം നൽകണമെന്ന് ഇന്ദിര ജയ്സിങ് പറഞ്ഞയുടൻ സർക്കാർ അഭിഭാഷകൻ വിജയ് ഹൻസാരിയ പറഞ്ഞു: ‘ഞങ്ങൾ സംരക്ഷണം നൽകും. ഇപ്പോൾ നൽകുന്നുണ്ട്’. അതു തുടർന്നാൽ മതിയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ജഡ്ജിമാരായ എൽ. നാഗേശ്വര റാവു, ദിനേശ് മഹേശ്വരി എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങൾ.  സർക്കാരിനുവേണ്ടി ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശും തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേണ്ടി രാകേഷ് ദ്വിവേദിയും പി.എസ്. സുധീറും ഹാജരായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA