ജനമഹായാത്ര’യുമായി മുല്ലപ്പള്ളി; ഫെബ്രുവരി മൂന്നിന് തുടക്കം

Mullappally-Ramachandran-6
SHARE

തിരുവനന്തപുരം ∙ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന യാത്രയ്ക്കു പേരിട്ടു: ജനമഹായാത്ര. ഫെബ്രുവരി മൂന്നിന് യാത്ര കാസർകോട്ട് നിന്നാരംഭിക്കും. 28 ന് തിരുവനന്തപുരത്താണു സമാപനം. വിവിധ സ്ഥലങ്ങളിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾ തുറന്നുകാട്ടുകയാണു ലക്ഷ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20 മണ്ഡലങ്ങളെക്കുറിച്ചും യുഡിഎഫിനു ധാരണയുണ്ടെന്നു മുല്ലപ്പളളി പറഞ്ഞു. സ്ഥാനാർഥികളെക്കുറിച്ചു ധാരണയായി എന്നല്ല താൻ പറഞ്ഞത്. ഫെബ്രുവരി 20 നു മുമ്പ് സ്ഥാനാർഥിപ്പട്ടിക സമർപ്പിക്കണമെന്ന എഐസിസി നിർദേശം പാലിക്കും.

നടി മഞ്ജു വാരിയർ കോൺഗ്രസിലേക്കു വരുന്നുവെന്ന വാർത്തകളോട്, താൻ അവരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 29 ന് കൊച്ചിയിലെത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ രാവിലെ 10.30 ന് നെടുമ്പാശേരിയിൽ സ്വീകരിക്കും. തുടർന്ന് അദ്ദേഹം എം.ഐ. ഷാനവാസിന്റെ വീടു സന്ദർശിക്കും. 12.30 മുതൽ ഗെസ്റ്റ് ഹൗസിൽ യുഡിഎഫ് നേതാക്കളുമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ച ചെയ്യും. 3.15 ന് മറൈൻഡ്രൈവിൽ ബ്ലോക്ക് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗം. വൈകിട്ട് 5.45 ന് ഡൽഹിക്കു മടങ്ങും. എ.കെ. ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല കെ.സി. വേണുഗോപാൽ, മുകുൾ വാസ്‌നിക്, പി.സി. ചാക്കോ തുടങ്ങിയ നേതാക്കളും പങ്കെടുക്കുമെന്നും മുല്ലപ്പള്ളി അറിയിച്ചു.

∙ '2009ൽ തന്നെ ഞാൻ പറഞ്ഞതാണ്. എനിക്കു ന്യായമായ അവസരങ്ങൾ ലഭിച്ചു. യുവാക്കൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകണം. എന്നാൽ അനിവാര്യമായവർ മാറി നി‍ൽക്കരുത്. ഉമ്മൻ ചാണ്ടി മൽസരിക്കുന്നത് നല്ലതാണ്.' - വി.എം.സുധീരൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA