കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കള്‍; ശ്രീരാമന്‍ ഉപയോഗിച്ചത് ഗൈഡഡ് മിസൈലുകള്‍: ആന്ധ്രാ സര്‍വകലാശാല മേധാവി

gn-rao
SHARE

ജലന്ധര്‍ ∙ മഹാഭാരതത്തിലെ കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ആയിരുന്നുവെന്ന് ആന്ധ്രാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജി. നാഗേശ്വര്‍ റാവു ശാസ്ത്ര കോണ്‍ഗ്രസില്‍. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഇന്ത്യ മൂലകോശ ഗവേഷണം സംബന്ധിച്ചും ടെസ്റ്റ് ട്യൂബ് ബീജസങ്കലനം സംബന്ധിച്ചും വിജ്ഞാനം ആര്‍ജിച്ചിരുന്നുവെന്ന് രാമായണത്തില്‍നിന്നും മഹാഭാരതത്തില്‍നിന്നുമുള്ള ഉദാഹരണങ്ങള്‍ ഉദ്ധരിച്ച് ആന്ധ്രാ നാഗേശ്വര്‍ റാവു അഭിപ്രായപ്പെട്ടു. 

നമുക്ക് ഒരമ്മയില്‍നിന്ന് നൂറിലേറെ കുഞ്ഞുങ്ങളുണ്ടായ ചരിത്രമുണ്ട്. മൂലകോശ ഗവേഷണവും ടെസ്റ്റ് ട്യൂബ് ബീജസങ്കലനവും വഴിയാണ് ഇത് സാധ്യമായത്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ മുമ്പാണ് ഇവിടെ ഇതു സംഭവിച്ചത്. നമ്മുടെ നാട്ടില്‍ ശാസ്ത്രം ഇതായിരുന്നുവെന്നും റാവു പറഞ്ഞു. 

തൊടുക്കുന്നയാള്‍ക്കു നിയന്ത്രിക്കാന്‍ കഴിയുന്ന മിസൈലുകള്‍ സംബന്ധിച്ച വിവരങ്ങളും ഇന്ത്യന്‍ ആര്‍ജിച്ചിരുന്നുവെന്ന് റാവു പറഞ്ഞു. ലക്ഷ്യത്തെ പിന്തുടര്‍ന്ന് പ്രഹരം ഏല്‍പ്പിച്ചു മടങ്ങിയെത്തുന്ന ആയുധങ്ങള്‍ ശ്രീരാമന്‍ ഉപയോഗിച്ചിരുന്നതായി രാമായാണത്തില്‍ പറയുന്നത് ഇതാണെന്നും റാവു അഭിപ്രായപ്പെട്ടു. രാവണന് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുന്ന 24 തരം വിമാനങ്ങളും ലങ്കയില്‍ നിരവധി വിമാനത്താവളങ്ങളും ഉണ്ടായിരുന്നുവെന്നും റാവു പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA