കെഎസ്ആര്‍ടിസിക്ക് റെക്കോർഡ് വരുമാനം; തിങ്കളാഴ്ച ലഭിച്ചത് 8.54 കോടി

KSRTC-bus
SHARE

തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിക്ക് ഇക്കുറി റെക്കോര്‍ഡ് വരുമാനം. കെഎസ്ആര്‍ടിസിക്ക് തിങ്കളാഴ്ച വരുമാനമായി ലഭിച്ചത് 8,54,77,240 രൂപ. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 19ന് ലഭിച്ച 8,50,68,777 രൂപയായിരുന്നു കോര്‍പറേഷന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം.

2018 ഫെബ്രുവരി മാസത്തില്‍ 18,50,000 ലക്ഷം കിലോമീറ്ററും 5,558 ബസുകളും 19,000 ജീവനക്കാരും ഉപയോഗിച്ചാണ് ഈ വരുമാനം നേടിയത്. എന്നാല്‍ തിങ്കളാഴ്ച 17 ലക്ഷം കിലോമീറ്ററും 5,072 ബസുകളും 16,450 ജീവനക്കാരും ഉപയോഗിച്ചാണ് കോര്‍പ്പറേഷൻ ഉയര്‍ന്ന വരുമാനം സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസങ്ങളിലെ ഹര്‍ത്താലില്‍ 100 ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കേടുവരുത്തിയെങ്കിലും പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിഞ്ഞതു ജീവനക്കാരുടേയും മാനേജ്മെന്റിന്റേയും കൂട്ടായ പരിശ്രമം കാരണമാണെന്ന് എംഡി ടോമിന്‍ ജെ.തച്ചങ്കരി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA