നിയന്ത്രണ രേഖയിൽ സ്ഫോടനം; ജമ്മുവിൽ രണ്ടു സൈനികർക്ക് വീരമൃത്യു

jammu-kashmir-crpf-grenade-aatack
SHARE

ശ്രീനഗർ∙ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടു സൈനികർക്ക് വീരമൃത്യു. ആർമി മേജറും ജവാനുമാണ് കൊല്ലപ്പെട്ടത്. രാജൗരി ജില്ലയിലെ നൗഷേര മേഖലയിലായിരുന്നു സംഭവം.

നിയന്ത്രണരേഖയിൽ പട്രോളിങ്ങിനെത്തിയ ഉദ്യോഗസ്ഥരാണ് ഭീകരരുടെ ആക്രമണത്തിന് ഇരയായത്. സംഭവത്തെ തുടർന്നു സൈനികർക്ക് ജാഗ്രതാ നിർദേശം നൽകി.

വെള്ളിയാഴ്ച വൈകിട്ട് ലാൽ ചൗക് മേഖലയിലെ സിആർപിഎഫ് ജീവനക്കാർക്കെതിരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. കൂടാതെ, രാജൗരി, പൂഞ്ച് മേഖലയിൽ തുടർച്ചയായ നാലാം ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഒരു ആർമി പോർട്ടർക്ക് പരുക്കേറ്റു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA