മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ യുഎസ് ഇന്ത്യയിലേക്ക് നാടുകടത്തിയേക്കും

mumbai-terror-attack
SHARE

വാഷിങ്ടന്‍∙ 2008 മുംബൈ ഭീകരാക്രമണക്കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ തടവില്‍ കഴിയുന്ന തഹാവുര്‍ ഹുസൈന്‍ റാണയെ ഇന്ത്യയിലേക്കു നാടുകടത്തിയേക്കുമെന്നു റിപ്പോര്‍ട്ട്. റാണയുടെ 14 വര്‍ഷത്തെ ജയില്‍ ശിക്ഷ അവസാനിക്കുന്നത് 2021 ഡിസംബറിലാണ്. ഇതിനു മുമ്പു തന്നെ റാണയെ ഇന്ത്യയിലേക്ക് അയയ്ക്കുമെന്നാണു സൂചന. 

അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ചിക്കാഗോ സ്വദേശിയായ റാണയെ 2009-ലാണ് അറസ്റ്റ് ചെയ്തത്. 2013-ല്‍ റാണയ്ക്ക് 14 വര്‍ഷം തടവുശിക്ഷ വിധിച്ചു.

ശിക്ഷാകാലാവധി അവസാനിക്കുന്നതിനു മുമ്പ് റാണയെ ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ ട്രംപ് ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയോടെ നടപടിക്രമങ്ങള്‍ ത്വരിതഗതിയിലാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഒരേകുറ്റത്തിന് രണ്ടു തവണ ശിക്ഷ അനുഭവിക്കുന്നത് തടയാന്‍ അമേരിക്കയില്‍ നിയമമുള്ളതിനാല്‍ അത് ഒഴിവാക്കിയാവും ഇന്ത്യ അപേക്ഷ സമര്‍പ്പിക്കുക. പാക് വംശജനായ റാണയ്ക്ക് കനേഡിയന്‍ പൗരത്വമാണുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA