ലോക്സഭ: അൽഫോൻസ് കണ്ണന്താനത്തിനു പരിഗണിക്കുന്ന മണ്ഡലങ്ങളിൽ തൃശൂരും

Alphons-Kannanthanam-3
SHARE

പാലക്കാട് ∙ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മൽസരിപ്പിക്കാനുള്ള സാധ്യത തേടുന്നു. പത്തനംതിട്ടയിലാണു അദ്ദേഹത്തിന്റെ പേര് ആദ്യം ഉയർന്നതെങ്കിലും യുഡിഎഫിന്റെ സിറ്റിങ് എംപി തന്നെ അവിടെ മത്സരിക്കുന്ന സാഹചര്യമുണ്ടായാൽ രാഷ്ട്രീയ– സാമുദായിക സാഹചര്യം അനുകൂലമാകില്ലെന്നാണു കണക്കുകൂട്ടൽ.

ക്രിസ്ത്യൻ സഭാകേന്ദ്രങ്ങളിൽ നിന്നുള്ള സൂചനയും അത്തരത്തിലാണെന്നറിയുന്നു. തുടർന്നാണു തൃശൂർ സീറ്റിനെക്കുറിച്ചു ബിജെപിയിൽ അനൗദ്യോഗിക ചർച്ച ഉയർന്നത്.

Read more at: മോദിയുടെ പരാമർശം ഏൽക്കുമോ? ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ശ്രദ്ധാ കേന്ദ്രം...

ബിജെപി കൂടുതൽ ശ്രദ്ധ ചെലുത്തുന്ന മണ്ഡലങ്ങളിൽ ഒന്നായ തൃശൂർ കണ്ണന്താനത്തിനു സുരക്ഷിതവും യോജിച്ചതുമെന്നാണു വിലയിരുത്തൽ. മണ്ഡലത്തിലെ നിലവിലുള്ള രാഷ്ട്രീയാന്തരീക്ഷം അനുകൂലമെന്നാണു കണക്കൂകൂട്ടൽ.

ബിഡിജെഎസ് ആവശ്യപ്പെട്ട എട്ടു സീറ്റുകളിൽ തൃശൂർ ഉണ്ടെങ്കിലും കണ്ണന്താനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകുമെന്നാണു പ്രതീക്ഷ. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ തൃശൂരിൽ നിർത്താനാണു ബിജെപി കേന്ദ്രനേതൃത്വം നേരത്തേ മുതൽ പരിഗണിക്കുന്നതെങ്കിലും കണ്ണന്താനം ഉറപ്പിച്ചാൽ സുരേന്ദ്രനു മറ്റൊരു മികച്ച മണ്ഡലം നൽകാനാണു തീരുമാനമെന്നും അറിയുന്നു.

ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ തൃശൂരിൽ മത്സരിക്കുമെന്നു നേരത്തേ മുതൽ പ്രചരിപ്പിച്ചിരുന്നു. ബിജെപി നേരിട്ട് 11 സീറ്റുകളിലും ബാക്കി ഘടകകക്ഷികൾക്കും എന്ന ചർച്ചയും എൻഡിഎയിൽ ഉയർന്നിട്ടുണ്ട്. തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, കാസർകോട്, പാലക്കാട് എന്നീ മണ്ഡലങ്ങൾക്കു പ്രത്യേക പരിഗണന എന്നാണു ബിജെപി തീരുമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA