മരണത്തിനു മുന്നേ ആന്‍ലിയ കോറിയിട്ടു; അവളുടെ നൊമ്പരങ്ങളും കണ്ണീരും

anliya-pic2
SHARE

മരിക്കും മുമ്പ് ആന്‍ലിയ വരച്ച കണ്ണീര്‍ചിത്രം അവള്‍ നേരിട്ട ക്രൂരതയ്ക്കും അനുഭവിച്ച വേദനയ്ക്കും നേര്‍സാക്ഷ്യം. ആന്‍ലിയയുടെ ദുരൂഹമരണത്തിന് ഉത്തരം തേടുന്ന കുടുംബത്തിന്റെ നോവിനൊപ്പമാണ് നാടാകെ.

കണ്ണീര്‍വാര്‍ക്കുന്ന പെണ്‍കുട്ടി ഒരു കടലാസില്‍ എന്തോ കുത്തിക്കുറിക്കുന്ന ചിത്രമാണ് ആന്‍ലിയ വരച്ചത്. കൂര്‍ത്ത നഖങ്ങളുളള വിരലുകള്‍ അവളെ കടന്നുപിടിക്കാനടുക്കുന്നു. അവള്‍ക്കു നേരെ ചൂണ്ടിയ വിരലുകളും ചിത്രത്തിലുണ്ട്. മരണത്തിനു മുമ്പ് ആന്‍ലിയയ്ക്കു നേരിടേണ്ടിവന്ന ദുരിതങ്ങളും അവള്‍ പകര്‍ത്തിയ ചിത്രവും മനോരമ ഓണ്‍ലൈനാണു പുറത്തുവിട്ടത്.

ഒരു പെണ്‍കുട്ടിക്കു നേരെ അനേകം വിരലുകള്‍ ചൂണ്ടുകയും അത് അവളെ എത്രത്തോളം വേദനിപ്പിച്ചിരുന്നുവെന്നും വ്യക്തമാക്കുന്ന ചിത്രമെന്ന് ഡോ. ഷിനു ശ്യാമളന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരുപാട് കഷ്ടപ്പെട്ട് വളര്‍ത്തിയ പെണ്‍മക്കള്‍ മരിക്കുന്നത് ഒരു അച്ഛനും സഹിക്കില്ലെന്നും ആ കുടുംബത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുക തന്നെ വേണം എന്നും ഡോ. ഷിനു പറയുന്നു.

ഡോ. ഷിനു ശ്യാമളന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

മരിക്കുന്നതിന് മുൻപ് ആൻലിയ വരച്ച ചിത്രം. 

ഒരു പെണ്‍കുട്ടിയ്ക്ക് നേരെ അനേകം വിരലുകൾ ചൂണ്ടുകയും അത് അവളെ എത്രത്തോളും വേദനിപ്പിച്ചിരുന്നു എന്നും വ്യക്തമാക്കുന്ന ചിത്രം. 

പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൻലിയയുടേത് ആത്മഹത്യയോ അതോ ഭർത്താവും വീട്ടുകാരും കൊന്നതോ? ഈ അച്ഛന് മതിയായ ഉത്തരം കിട്ടുക തന്നെ വേണം. ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയ പെണ്‍മക്കൾ മരിക്കുന്നത് ഒരു അച്ഛനും സഹിക്കില്ല. ആ കുടുംബത്തിന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുക തന്നെ വേണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA