കൊച്ചി∙ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ശബ്ദ സംവിധാനം തകരാറിലായതിനെ തുടര്‍ന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ കോൺഗ്രസ് നേതാവ് വി.ഡി.സതീശനു പിഴവു പറ്റിയത് ഒന്നിലേറെ തവണ. രണ്ടു തവണ മൈക്കിന്‍റെയും പരിഭാഷകന്‍റെയും സ്ഥാനം മാറ്റി നോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല.
അടിക്കടി പിഴവുകള്‍ വന്നത് രാഹുലിന് തന്നെ മനസ്സിലായെങ്കിലും സ്നേഹപൂര്‍വമായിരുന്നു ഇടപെടല്‍. പിന്നീട് വി.ഡി. സതീശനെ രാഹുല്‍ ഗാന്ധി തന്റെ അരികിലേക്ക് വിളിച്ചുവരുത്തി ഒപ്പം നിർത്തി. തനിക്കു കേള്‍ക്കാമെന്ന് സതീശന്‍ പറഞ്ഞെങ്കിലും രാഹുല്‍ അരികിലേക്കു വിളിച്ച് ഒരു മൈക്ക് നീക്കി നല്‍കി.
സമീപത്ത് ഒപ്പം നിര്‍ത്തിയാണു പ്രസംഗവും പരിഭാഷയും പൂര്‍ത്തിയാക്കിയത്. പ്രസംഗം അവസാനിച്ച ശേഷം വി.ഡി. സതീശന്‍റെ പരിഭാഷ മികച്ചതായിരുന്നെന്ന് രാഹുല്‍ പറഞ്ഞു. ശബ്ദസംവിധാനമാണ് അദ്ദേഹത്തെ കുഴക്കിയതെന്ന് രാഹുല്‍ വിശദീകരിച്ചു. അദ്ദേഹത്തിനു കയ്യടി നല്‍കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ഥിക്കുകയും ചെയ്തു. ഒപ്പം രാഹുലും കയ്യടിച്ചു.