യുഎസ് സേനയിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും പരിശീലനം

SHARE

വാഷിങ്ടൻ ∙ യുഎസ് മറീൻ കോറിൽ ഇതാദ്യമായി സ്ത്രീ – പുരുഷൻ മറീനുകൾക്ക് ഒരുമിച്ചു കായിക പരിശീലനം. 50 യുവതികളുടെ പുതിയ ബാച്ചാണു പുരുഷൻമാർക്കൊപ്പം പരിശീലനത്തിന് ഒരുങ്ങുന്നത്. ഇതുവരെ സ്ത്രീകൾക്കു പ്രത്യേകം പരിശീലനമായിരുന്നു. 12 ആഴ്ച നീളുന്നതാണു പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ സംയുക്ത പരിശീലനം. ഒരുമിച്ചാണു പരിശീലനമെങ്കിലും യുവതികൾക്കു വനിതാ പരിശീലകരുണ്ടാകും. യുഎസ് മറീൻ കോറിൽ 8% സ്ത്രീകളാണ്. യുഎസ് സായുധസേനയിൽ 16 ശതമാനവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA