മെക്‌സിക്കോ മതിൽ: ഭരണസ്തംഭനം നീണ്ടാലും പിന്നോട്ടില്ലെന്ന് ട്രംപ്

Donald-Trump
SHARE

വാഷിങ്ടൻ ∙ മെക്സിക്കോ അതിർത്തി മതിൽ നിർമിക്കാൻ യുഎസ് കോൺഗ്രസിന്റെ ധനാനുമതി ലഭിക്കും വരെ രാജ്യത്തെ ഭാഗിക ഭരണസ്തംഭനം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു വർഷമോ അതിലധികമോ സ്തംഭനം തുടർന്നാലും നേരിടാൻ സന്നദ്ധമാണെന്നും സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു. രണ്ടാഴ്ചയായി തുടരുന്ന പ്രതിസന്ധി ഒഴിവാക്കാൻ മുതിർന്ന ഡെമോക്രാറ്റ് നേതാക്കളുമായി വെള്ളിയാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

പ്രതിപക്ഷ എതിർപ്പുമൂലം യുഎസ് കോൺഗ്രസിൽ ധനാനുമതി ബിൽ പാസാക്കാതെ വന്നതോടെ വിവിധ വകുപ്പുകൾ പ്രവർത്തനച്ചെലവിനു പണമില്ലാത്ത അവസ്ഥയിലാണ്. ഡിസംബർ 22 ന് ആരംഭിച്ച ഭരണസ്തംഭനം മൂലം 8 ലക്ഷത്തോളം സർക്കാർ ജോലിക്കാരുടെ ശമ്പളം മുടങ്ങിയിട്ടുണ്ട്. യുഎസ് സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുണ്ടെങ്കിലും ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്കാണു നിയന്ത്രണം. അനധികൃത കുടിയേറ്റം തടയാൻ മെക്‌സിക്കോ അതിർത്തിയിൽ മതിൽ നിർമിക്കുമെന്നതു ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA