മലേഷ്യയിൽ രാജാവ് സ്ഥാനമൊഴിഞ്ഞു

sultan
SHARE

ക്വാലലംപുർ∙ അഭ്യൂഹങ്ങൾക്കൊടുവിൽ, മലേഷ്യയിലെ സുൽത്താൻ മുഹമ്മദ് അഞ്ചാമൻ രാജാവ് (49) സ്ഥാനമൊഴിഞ്ഞു. കൊട്ടാരം പുറത്തിറക്കിയ ഇതുസംബന്ധിച്ച പ്രസ്താവനയിൽ കാരണം വ്യക്തമാക്കിയിട്ടില്ല. 2016 ഡിസംബറിൽ ചുമതലയേറ്റ രാജാവ്, കഴിഞ്ഞ നവംബറിൽ ചികിൽസാർഥം അവധിയിൽ പ്രവേശിച്ചതു മുതൽ ഇതുസംബന്ധിച്ച വിവിധ വാർത്തകൾ പ്രചരിച്ചിരുന്നു.

മുൻ മിസ് മോസ്കോയെ റഷ്യയിൽവെച്ച് അദ്ദേഹം വിവാഹം ചെയ്തതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഇതു സംബന്ധിച്ചോ, ആരോഗ്യസ്ഥിതി സംബന്ധിച്ചോ രാജകുടുംബം പ്രതികരിച്ചിട്ടില്ല. ഓക്സ്ഫഡിൽ ഉന്നതപഠനം നടത്തുകയും സാഹസിക കായിക ഇനങ്ങളിൽ താൽപര്യം കാണിക്കുകയും ചെയ്യുന്ന സുൽത്താൻ മുഹമ്മദ് അഞ്ചാമൻ, മലേഷ്യയിലെ പദവി ഒഴിയുന്ന ആദ്യത്തെ രാജാവാണ്.

മലേഷ്യയുടെ രാജാവ്

മലേഷ്യയിലെ 9 മലയപ്രവിശ്യകളുടെയും തലവൻമാർ പരമ്പരാഗത മലയ മുസ്‌ലിം രാജാക്കന്മാരാണ്. ഇവരിലൊരാളെയാണ് 5 വർഷം കൂടുമ്പോൾ മലേഷ്യയുടെ രാജാവായി തിരഞ്ഞെടുക്കുന്നത്. ഭരണഘടനയ്‌ക്കു വിധേയമായാണ് രാജാവ് ചുമതലയേൽക്കുന്നത്. ഇത് ആലങ്കാരിക പദവിയാണ്. അധികാരം പ്രധാനമന്ത്രിയിലും പാർലമെന്റിലും നിക്ഷിപ്‌തമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA