മലേഷ്യയിൽ പുതിയ രാജാവിനെ തിരഞ്ഞെടുക്കാൻ നടപടി

Sultan-Muhammad-V-and-Oksana-Voevodina
SHARE

ക്വാലലംപുർ ∙ മലേഷ്യയിൽ സ്ഥാനമൊഴിഞ്ഞ സുൽത്താൻ മുഹമ്മദ് അഞ്ചാമൻ രാജാവിനു പകരക്കാരനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾക്കു തുടക്കമായി. വിവിധ പ്രവിശ്യകളുടെ തലവൻമാർ ഇതിനായി ഒത്തുചേർന്നു. വടക്കൻ പ്രവിശ്യയായ പെരക്കിലെ സുൽത്താൻ നസ്‌റിൻ ഷാ ആണ് താൽക്കാലികമായി പദവി വഹിക്കുന്നത്. പുതിയ രാജാവിനെ വൈകാതെ തിരഞ്ഞെടുക്കും.

നവംബർ മുതൽ ചികിൽസാർഥം അവധിയിലായിരുന്ന സുൽത്താൻ മുഹമ്മദ് അഞ്ചാമൻ (49), റഷ്യൻ സൗന്ദര്യറാണിയും റിയാലിറ്റി ഷോ താരവുമായ ഒക്സാന വിവോഡിനയെ (25) വിവാഹം ചെയ്തതിനു പിന്നാലെയാണു സ്ഥാനമൊഴിഞ്ഞതെന്നു റിപ്പോർട്ടുകളുണ്ട്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. 2015 ലെ മിസ് മോസ്കോ ആയ ഒക്സാന, ഇസ്‌ലാം മതം സ്വീകരിച്ചതായും പറയുന്നു. എന്നാൽ വാർത്തയോടു രാജകുടുംബം പ്രതികരിച്ചിട്ടില്ല.

3 വർഷം കൂടി കാലാവധി ശേഷിക്കെയാണു രാജാവ് സ്ഥാനമൊഴിഞ്ഞത്. 9 മലയ പ്രവിശ്യകളുടെ തലവൻമാരിൽ നിന്നാണു രാജാവിനെ തിരഞ്ഞെടുക്കുക. അധികാരം പ്രധാനമന്ത്രിയിലും പാർലമെന്റിലും നിക്ഷിപ്‌തമായ മലേഷ്യയിൽ, രാജാവിന്റേത് ആലങ്കാരിക പദവിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA