പെരികിലം, പ്രകൃതിയുടെ ടിഷ്യു

Clerodendrum viscosum
SHARE

കുഞ്ഞുങ്ങൾക്കായി  പ്രകൃതി ഒരുക്കിയിരിക്കുന്ന ടിഷ്യു ഏതാണ്?   നിസംശയം പറഞ്ഞോളൂ.. പെരികിലം. നാട്ടിൻ പുറങ്ങളിൽ സുലഭമായി കണ്ടിരുന്ന പെരികിലം എന്ന കുറ്റിച്ചെടി ഇന്നു കാണാനില്ല.  കാണമെന്നുണ്ടെങ്കിൽ ഉൾപ്രദേശങ്ങളിലേക്ക് പോകേണ്ടി വരും. പത്തു മുപ്പതു വർഷം മുൻപ് വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടായാൽ അമ്മമാരും മുത്തശിമാരും  പെരികിലം തേടി തൊടിയിൽ ഇറങ്ങുമായിരുന്നു. ഇല  ശേഖരിക്കാൻ മൂത്ത കുട്ടികളെ അയക്കുമായിരുന്നു.

കുഞ്ഞുങ്ങളുടെ  ശോധന കഴിഞ്ഞ് വൃത്തിയാക്കാൻ പെരികിലത്തിന്റെ ഇലകളാണ് ഉപയോഗിച്ചിരുന്നത്. വെള്ളമില്ലാതെ തുടച്ചു വൃത്തിയാക്കാൻ ഉത്തമ മാർഗം. പ്രകൃതിയിൽ ലയിച്ചു ചേരുന്ന ടിഷ്യു തന്നെ. പെരികിലിത്തിന്റെ വേരും ഔഷധ ഗുണമുള്ളതാണ്. അർശസ് രോഗികൾക്ക് ആശ്വാസം പകരുന്നതാണ് ഇതിന്റെ വേര് ചേർത്തുള്ള ഔഷധം. ആസ്മ , ചുമ, ചർമ രോഗങ്ങൾക്കുള്ള ആയുർവേദ മരുന്നുകളിലും  പെരികലം മുഖ്യഘടകമാണ്.

പെരികലം ആരും നട്ടു വളർത്താറില്ല. വെളിപ്രദേശങ്ങളിൽ തനിയെ വളർന്നു വരുന്ന ചെടിയാണ്. ഏതു വേനലിലും വാടാതെ നിൽക്കുന്ന ഇലകൾ ഇതിന്റെ പ്രത്യേകതയാണ്.  ഇലകളുടെ മുകൾ ഭാഗത്തുള്ള  മൃദുവായ രോമ സമാനമായ ഭാഗമാണ് ഇതിനൊരു ടിഷ്യു സ്വഭാവം നൽകുന്നത്. നാല് മീറ്റർ വരെ ഉയരത്തിൽ വളരും .വെളുത്ത പൂക്കളാണ് ഉണ്ടാവുക.

മലയാളത്തില്‍ൽ ഓരുവേരൻ, പെരുക്, വട്ടപ്പെരുക് എന്നൊക്കെ അറിയപ്പെടുന്ന പെരുകിലത്തിന്റെ ശാസ്ത്ര നാമം CLERODENDRUM VISCOSUM എന്നാണ്.ഇംഗ്ളീഷുകാര്‍ ഇതിനെ HILL  CLERODENDRUM  എന്നു വിളിക്കും. സംസ്കൃതത്തില്‍  ബംന്ദിര സ്ഥാനുനേയ എന്നാണറിയപ്പെടുന്നത്. പേര് കേള്‍ക്കുമ്പോള്‍ തന്നെ കേമനാണെന്നു തോന്നുന്നില്ലേ..?ഇനി പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിച്ചോളൂ..നമുക്കു ചുറ്റിലുമെവിടെയൊക്കെയോ അവനുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ILAKAL PACHA
SHOW MORE
FROM ONMANORAMA