വൈദ്യ മാതാവ് അഥവാ ആടലോടകം

Adalodakam
SHARE

കണ്ടാൽ വേലിപോലെ നിൽക്കുന്ന സാധു....എന്നാൽ കാര്യത്തിലോ ഇവൻ കെങ്കേമൻ..പറഞ്ഞു വരുന്നത് ആടലോടകത്തെക്കുറിച്ചാണ്. മലയാളത്തിൽ ആടും ആടലോടകവും പോലെ എന്നൊരു ചൊല്ലുതന്നെയുണ്ട്. പരസ്പര ബന്ധം ഇല്ലാത്തതിനെ സൂചിപ്പിക്കുന്ന ഒരു പ്രയോഗമാണ്. ആടലോടകം  കേരളത്തിൽ സുലഭമായി കണ്ടുവരുന്ന ഒരു ചെറിയ മരമാണ്.. കുറ്റിച്ചെടി എന്നും പറയാം. അധികം ഉയരം ഇല്ലാതെ വേലിപ്പുറത്തു നിൽക്കുന്ന ഈ സസ്യം ആയുർവേദത്തിൽ ഒട്ടേറ രോഗങ്ങൾക്കുള്ള പരിഹാര മാർഗമാണ്.

ഇതിന്റെ ഇല, വേര്, പൂക്കൾ, കായ് എല്ലാം ഔഷധ ഗുണമുള്ളതാണ്. അതു പോലെ ആയുർവേദ മരുന്നുകളിലെ അവിഭാജ്യ ഘടകവുമാണ്.ചുമ, തൊണ്ട വേദന, ത്വക് രോഗം, മഞ്ഞപ്പിത്തം എന്നിവക്കൊക്കെ ആടലോടകം മുഖ്യഘടകമായി ചേർത്ത മരുന്നാണ് ആയുർവേദത്തിലുള്ളത്.  വൈദ്യ മാതാവ് എന്നൊരു വിശേഷണം തന്നെ ഇതിനുണ്ട്. സിംഹി, വാശിക, വൃഷം, ആരുഷം, സിംഹാസ്യം, വാസക, വാജി ദന്തകം എന്നീ പേരുകളെല്ലാം തന്നെ ആടലോടകത്തിന്റെ വിശേഷണങ്ങളാണ്.

നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ സുലഭമായി വളരുന്ന ഇതിന്റെ ഗുണഫലങ്ങൾ നമ്മുടെ പൂർവികർ മനസിലാക്കിയിരുന്നു. ആടലോടകം നട്ട്  അതിരു തിരിക്കുകയും  വേലിയായി നില നിർത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഇലകൾ കാലികൾ തിന്നില്ല. അതിനാൽ വേലി ഭദ്രം. ആടലോടകത്തിന്റെ ഇലകൾ കൊണ്ട് വിത്തുകളും പഴങ്ങളും പൊതിഞ്ഞു സൂക്ഷിക്കാറുണ്ട്. പൂപ്പൽ അഥവാ ഫംഗസ് ബാധയെ ചെറുക്കാൻ ഇതു ഉത്തമമാണ്.

രക്തത്തിലെ പ്ളേറ്റ്ലറ്റ് കൂട്ടാൻ വിഷഹാരികൾ ആടലോടകത്തെ പ്രയോജനപ്പെടുത്താറുണ്ട്. പാമ്പിന്റെ കടിയേറ്റ് വിഷബാധയേൽക്കുന്നവർക്കു രക്ത ശുദ്ധീകരണത്തിനും ഇത് ഉത്തമമത്രേ.

 THE MALABAR NUT എന്നു ഇംഗ്ളീഷിലും    ADHATODAVASICANEES എന്നു ശാസ്ത്രത്തിലും അറിയപ്പെടുന്ന ആടലോടകം  നിസാരക്കാരനല്ലെന്നു മനസിലായില്ലേ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ILAKAL PACHA
SHOW MORE
FROM ONMANORAMA