കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും ഈ റാഗി ഗോതമ്പ് ദോശ

SHARE

മുതിർന്നവർക്കും കുട്ടികൾക്കും ഏറെ ഇഷ്ടപ്പെടുന്നൊരു വിഭവമാണിത്. പോഷകസമ്പുഷ്ടമായ റാഗിക്കൊപ്പം ഗോതമ്പുപൊടിയും ചേർത്താണ് റാഗി ദോശ.

Click here to read this recipe in English

01. റാഗി പൊടി – ഒരു കപ്പ്
02. ഗോതമ്പ് പൊടി – മുക്കാൽ കപ്പ്
03. സവാള (പൊടിയായി കൊത്തിയരിഞ്ഞത്) – 1 എണ്ണം
04. പച്ച മുളക് (നേർത്തായി അരിഞ്ഞത്) – 1 എണ്ണം
05. ജീരകം – ഒരു ടീസ്പൂൺ
06. കറിവേപ്പില – 1 തണ്ട്
07. ഉപ്പ് – പാകത്തിന്
08. എണ്ണ – ആവശ്യത്തിന്
09. തൈര് – ആവശ്യത്തിന്

Ragi Wheat Dosa

പാകം ചെയ്യുന്ന വിധം

റാഗി പൊടി, ഗോതമ്പ് പോടി, സവാള, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ വലിയ പാത്രത്തിലെടുക്കുക.

അതിലേക്ക് ആവശ്യത്തിനു തൈര് ഒഴിച്ചു നന്നായി ഇളക്കി കൂട്ടി കട്ട പിടിക്കാതെ യോജിപ്പിക്കുക.

ചേരുവകളെല്ലാം നന്നായി ചേർന്ന് മാവ് / മാവു നല്ല പരുവത്തിലാക്കണം.

ചൂടാക്കിയ ദോശ പാനിലേക്ക് / കല്ലിലേക്ക് തയ്യാറാക്കിയ മാവ് കപ്പ് ഉപയോഗിച്ച് വൃത്താകൃതിയില്‍ ഒഴിക്കുക.

ഒഴിച്ച മാവിനു ചുറ്റും ആവശ്യത്തിനു എണ്ണ ചട്ടുകം / തവ ഉപയോഗിച്ച് തളിച്ചു കൊടുക്കുക.

ഒരു വശം വെന്ത് കഴിയുമ്പോൾ ദോശ മറച്ചിട്ട് ചുട്ടെടുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MRS K M MATHEW'S RECIPES
SHOW MORE
FROM ONMANORAMA