നുകരാം പൈനാപ്പിൾ വൈൻ

SHARE

ഹൃദ്യമായ പൈനാപ്പിൾ വൈൻരുചി വീട്ടിൽ തയാറാക്കാം പലതരം പഴങ്ങൾ കൊണ്ട് വൈൻ രുചി തയാറാക്കാം. മുന്തിരിയും പൈനാപ്പളും രുചിലഹരിയിൽ ഏറെ പ്രിയങ്കരമാണ്. പൈനാപ്പിൾ വൈൻ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

പൈനാപ്പിൾ – 1 കിലോഗ്രാം (തൊണ്ടോടു കൂടി കഷ്ണങ്ങളാക്കിയത്)
വെള്ളം – 4 ലിറ്റർ
പഞ്ചസാര – 2 കിലോഗ്രാം
മുട്ട വെള്ള – 2
ഗ്രാമ്പു – 6
യീസ്റ്റ് – 1 ടീസ്പൂൺ

185726394

തയാറാക്കുന്ന വിധം

∙വൃത്തിയാക്കിയ പൈനാപ്പിൾ കനം കുറിച്ച് അരിയുക.

∙ ഒരു പാത്രത്തിൽ പൈനാപ്പിൾ ആവശ്യത്തിന് വെള്ളം ചേർത്ത് 15 മിനിറ്റ് തിളപ്പിച്ച് തണുക്കാൻ വയ്ക്കുക.

∙രണ്ടു കപ്പു ചെറു ചൂടു വെള്ളത്തിൽ ഈസ്റ്റും, രണ്ടു ഡിസേർട്ടു സ്പൂൺ പഞ്ചസാരയും ചേർത്തു അര മണിക്കൂർ വെയ്ക്കുക. ഈസ്റ്റ് പുളിക്കുമ്പോൾ തിളപ്പിച്ച് ആറിച്ച കൈതച്ചക്കയിൽ ചേർത്തു ഇളക്കുക.

∙ഇതിലേക്ക് മുട്ടയുടെ വെള്ള, പഞ്ചസാര, ചതച്ച ഗ്രാമ്പൂ ഇവചേർത്ത് ഇളക്കി ഒരു ഭരണിയിൽ തുണികൊണ്ട് അടച്ചു കെട്ടി ചെറുചൂടുള്ള സ്ഥലത്തു വെയ്ക്കുക. എല്ലാ ദിവസവും തുറന്ന് ഇളക്കണം. പത്തു ദിവസവും തുറന്ന് ഇളക്കണം. പത്തു ദിവസം കഴിയുമ്പോൾ പിഴിഞ്ഞരിച്ചു ചാറ് എടുത്ത് വീണ്ടും ഭരണിയിൽ കെട്ടി വെയ്ക്കുക.

∙വീണ്ടും പത്തു ദിവസം കഴിയുമ്പോൾ അടിയിൽ ഊറികിടക്കുന്ന മട്ട് ഇളക്കാതെ തെളി ഊറ്റി എടുത്തു കുപ്പികളിൽ അടച്ചു സൂക്ഷിക്കുക.

∙ പത്തു ദിവസം കൂടി കഴിയുമ്പോൾ വീഞ്ഞ് ഉപയോഗിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MRS K M MATHEW'S RECIPES
SHOW MORE
FROM ONMANORAMA