വീട്ടിലൊരു പാനുണ്ടെങ്കിൽ പീറ്റ്സ തയാറാക്കാം!

Pan-Pizza
SHARE

വീട്ടിൽ തന്നെ സിംപിളായി പീറ്റ്സ രുചിക്കൂട്ട് തയാറക്കുന്ന തെങ്ങനെയെന്നു നോക്കിയാലോ? ഈ പീറ്റ്സ തയാറാക്കാൻ അവ്ൻ വേണ്ട. കടകളിൽ കിട്ടുന്ന രുചിയിൽ വീട്ടിലും തയാറാക്കാവുന്ന രുചിക്കൂട്ടാണ്. രുചിയിൽ വ്യത്യാസം ഇല്ലാതെ പാനിൽ പീറ്റ്സ തയാറാക്കാം.

പീറ്റ്സയുടെ ഡോ ചെയ്യാൻ വേണ്ട സാധനങ്ങൾ

മൈദ  - ഒന്നര കപ്പ്
ഈസ്റ്റ് -1 ടീസ്പൂൺ
ഉപ്പ്   - ആവശ്യത്തിന്
ഒലിവ് ഓയിൽ- 3 ടീസ്പൂൺ
ഇളം ചൂടു വെള്ളം - 1/2 കപ്പ്
പഞ്ചസാര- 2 ടീസ്പൂൺ
ഒറിഗനോ- 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

∙ ഇളം ചുടു വെള്ളത്തിൽ ഈസ്റ്റ് , ഉപ്പ്, പഞ്ചസാര എന്നിവ ഇട്ട് 5,10 മിനിറ്റ് പൊങ്ങാൻ വെക്കുക യീസ്റ്റ് പൊങ്ങിയതിനു ശേഷം അത് മൈദയിലേക്ക് ചേർത്ത് കുറച്ച് ഒറിഗനോയും 1 ടീസ്പൂൺ ഒലിവ് ഓയിലും ചേർത്ത് നന്നായി കുഴച്ച്. 3,4 മണിക്കൂർ പൊങ്ങാൻ വെക്കുക. 

സോസ് തയാറാക്കാൻ

തക്കാളി –      2
വെളുത്തുള്ളി - 4 അല്ലി
സവോള- 1 ചെറുതായി നുറുക്കിയത്
കാപ്സിക്കം-1/2 കഷ്ണം ചെറുതായി മുറിച്ചത്
ഒറിഗാനോ - 1/2 ടീസ്പൂൺ
ഒലിവ് ഓയിൽ -1 ടീസ്പൂൺ
പച്ചമുളക് - 1
ടൊമാറ്റോ സോസ്- ഒന്നര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

∙ സോസിനുള്ള ചേരുവകൾ എല്ലാം കൂടി ഒരുമിച്ചു കുക്കറിൽ ഇട്ടു അരഗ്ലാസ് വെള്ളം ഒഴിച്ചു 2 വിസിൽ കേൾക്കുന്ന വരെ വേവിക്കുക. അതു തണുത്തതിനു ശേഷം തക്കാളിയുടെ തൊലി ഇളക്കി മാറ്റി മിസിയിൽ ഇട്ടു നന്നായി അടിച്ചു എടുക്കുക. സോസ് റെഡി.

പീറ്റ്സ ടോപ്പിങ് ചെയ്യാൻ  വേണ്ടിയുള്ള സാധനങ്ങൾ.

കാപ്സിക്കം        –  പല നിറത്തിൽ ഉള്ളത്
ബ്ളാക്ക് ഒലിവ്     – 10,15 എണ്ണം അരിഞ്ഞത്
മൊസറെല്ല ചീസ് – 200 ഗ്രാം ഗ്രേറ്റ് ചെയ്തത്

ഇനി പിസ്സ എങ്ങനെ സെറ്റ് ചെയ്യാമെന്ന് നോക്കാം

∙ ചൂടായ പാനിൽ ചപ്പാത്തിക്കു പരത്തുന്നതു പോലെ പരത്തി എടുത്ത മാവ് 3 മിനിറ്റ് ഇരു വശവും വേവിച്ച് തീ ഓഫ് ചെയ്യണം. ഫോർക്ക് കൊണ്ട് ചെറുതായി കുത്തി ഇതിനു മുകളിലേക്കു

സോസ് ഒഴിച്ച് എല്ലാഭാഗത്തേക്കും സോസ് തേയ്ക്കുക. അതിന്റെ മുകളിൽ  ചീസ് വിതറി ചിക്കൻ , കാപ്സിക്കം അരിഞ്ഞത്, ഒലിവ്‌സ് എന്നിവ വെച്ച് അതിന്റെ മേലെ കുറച്ചു കുരുമുളക് പൊടി , ഒറിഗാനോ എന്നിവ ഇട്ടു കൊടുക്കുക.ഏറ്റവും മുകളിൽ ബാക്കി വന്ന മൊസിറല്ല ചീസും ഇട്ടു നന്നായി ഡെക്കറേറ്റ് ചെയ്തേടുക്കുക. മുകളിൽ കുറച്ചു ഒലിവ് ഓയിലും ഒഴിക്കാം. വീണ്ടും പാൻ ചെറു തീയിൽ പത്തു മിനിറ്റ് വേവിച്ചെടുക്കണം.

അവ്ൻ ഉപയോഗിക്കുന്നവർക്ക്

∙ അവ്ൻ 10 മിനിറ്റ് 200 ഡിഗ്രി പ്രീ ഹീറ്റ് ചെയ്യുക.

∙പിസ്സ 10,15 മിനിറ്റ് ഓവനിൽ വെച്ചു വേവിച്ചു എടുക്കുക.പിസ്സ റെഡി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA