ആപ്പിൾ ഫ്രൈ കഴിച്ചിട്ടുണ്ടോ?

apple-fry
SHARE

ആന്റിഓക്സിഡന്റ്സും ഫൈബറും വൈറ്റമിനുമെല്ലാം നിറഞ്ഞ ആപ്പിൾ ഔഷധഗുണങ്ങളുടെ കലവറയാണ്. ആപ്പിൾ ഉപയോഗിച്ചു തയാറാക്കാവുന്ന രുചികരമായ പലഹാരം പരിചയപ്പെട്ടാലോ?

ചേരുവകൾ: 

ആപ്പിൾ - 2
മൈദ - 1 കപ്പ്
പാൽ - 1 കപ്പ്
മുട്ട - 1
പഞ്ചസാര - അരക്കപ്പ്
വാനില എസൻസ് - 1 ടേബിൾസ്പൂൺ
ഉപ്പ് - അരടീസ്പൂൺ
എണ്ണ - വറുക്കാൻ ആവശ്യത്തിന്

അലങ്കരിക്കാൻകറുകപ്പട്ട പൊടിച്ചത് - അരടീസ്പൂൺ
പഞ്ചസാര - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം: 

ആപ്പിൾ തൊലി കളഞ്ഞു കുരുവെല്ലാം മാറ്റി റിംഗ് പോലെ മുറിച്ചെടുക്കുക. ഒരു ബൗളിൽ മൈദ , പഞ്ചസാര , മുട്ട , വാനില എസൻസ് , ഉപ്പ് , എന്നിവ പാൽ ചേർത്തു നന്നായി മിക്സ് ചെയ്ത് ബാറ്റർ  ഉണ്ടാകുക. മാവ്‌ അധികം അയവിലാകരുത്. ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാക്കുക , ഓരോ ആപ്പിൾ റിങ്ങുമെടുത്തു മാവിൽ മുക്കി ഫ്രൈ ചെയ്തെടുക്കുക . ചൂടാറുന്നതിനു മുമ്പേ ആപ്പിൾ ഫ്രൈയുടെ മുകളിൽ കറുകപ്പട്ട പൊടിച്ചതും പഞ്ചസാരയും വിതറിക്കൊടുത്തു വിളമ്പാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA