നാട്ടുരുചിയിൽ വഴുതനങ്ങ നിറച്ചത്

brinjal-recipe
SHARE

ഇനി ചോറുണ്ണാൻ അധിക കറികളൊന്നും വേണ്ട , ഈ രുചിയൂറും വഴുതനങ്ങ നിറച്ചത് മതി .

 ചേരുവകൾ:

വഴുതനങ്ങ - 6 എണ്ണം ഞെട്ടോടു കൂടിയത്
സവാള - 1 ചെറുതായി അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
തേങ്ങ ചിരകിയത് - അരക്കപ്പ്
തക്കാളി കുരുവും കാമ്പും കളഞ്ഞു അരിഞ്ഞത് - 1
മുളകുപൊടി - 1 ടീസ്പൂൺ
മഞ്ഞൾപൊടി - അരടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
ഗരം മസാല - കാൽ ടീസ്പൂൺ
ചെറിയ ജീരകം - അര ടീസ്പൂൺ
വലിയ ജീരകം - അര ടീസ്പൂൺ
ചെറിയ ഉള്ളി - 6 എണ്ണം അരിഞ്ഞത്
വെളിച്ചെണ്ണ - 5 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മല്ലിയില - അലങ്കരിക്കാൻ

തയാറാക്കുന്ന വിധം: 

ഒരു പാനിൽ രണ്ടു ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു സവാള , ഇഞ്ചി വെളുത്തുള്ളി ,തേങ്ങ , തക്കാളി , മുളകുപൊടി , മഞ്ഞൾപ്പൊടി , മല്ലിപ്പൊടി , ഗരം മസാല , ഉപ്പു ചേർത്തു നന്നായി മൂപ്പിച്ചെടുക്കുക , തണുത്തതിനു ശേഷം നന്നായി അരച്ചെടുക്കുക . ഓരോ വഴുതിനിങ്ങയുമെടുത്തു അറ്റം പിളരാതെ നാലിതൾ പോലെ കീറിയെടുക്കുക , ഇതിന്റെ ഉള്ളിലായി അരച്ചു വെച്ച മസാല സ്റ്റഫ് ചെയ്തെടുക്കുക . ഒരു പാനിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ ചെറിയജീരകം, വലിയ ജീരകം, ചെറിയ ഉള്ളി ചേർത്തു മൂപ്പിച്ചെടുക്കുക, ഇതിലേക്കു സ്റ്റഫ് ചെയ്ത വഴുതനങ്ങ ചേർത്തു ആവശ്യത്തിന് ഉപ്പുമിട്ട് അടച്ചു വെച്ചു 5 മിനുട്ട് വേവിച്ചെടുക്കുക. വഴുതനങ്ങ വെന്തുകഴിഞ്ഞാൽ തുറന്നുവെച്ചു തിരിച്ചിട്ടു കൊടുത്തു നന്നായി മൊരിച്ചെടുക്കുക . മല്ലിയില ചേർത്തു ചൂടോടെ വിളമ്പാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA