സൂപ്പർസ്റ്റൈലൻ പീറ്റ്സ വീട്ടിൽ തയാറാക്കാം

Pizza
SHARE

പാചകം സ്ത്രീകളുടെ കുത്തകയാണോ? അല്ലേയല്ല. കാരണം സ്ത്രീകൾ പാചകം ചെയ്യുന്ന അതേ രുചിയോടെ അല്ലെങ്കിൽ അതിലും ഒരു പിടി മുമ്പിൽ നിൽക്കുന്ന രുചിയോടെ പുരുഷന്മാർ അടുക്കള കീഴടക്കും എന്നാണ് പുരുഷസുഹൃത്തുക്കളുടെ വാദം. നളപാചകത്തിൽ പൗലോസ് വർഗീസ് പരിചയപ്പെടുത്തുന്നത് പീറ്റ്സയുടെ രുചിക്കൂട്ടാണ്.

പീറ്റ്സ മാവിന്

1. മൈദ - രണ്ടു കപ്പ്
ഉപ്പ് - ഒരു ചെറിയ സ്പൂൺ
ഇൻസ്റ്റന്റ് യീസ്റ്റ്- ഒന്നര ചെറിയ സ്പൂൺ
വെള്ളം- ഒരു കപ്പിന്റെ മൂന്നിൽ രണ്ട്
ഒലിവ് ഓയിൽ - രണ്ടു വലിയ സ്പൂൺ
തേൻ - ഒരു വലിയ സ്പൂൺ

സോസിന്

2. ടുമാറ്റോ പ്യൂരി - അര പായ്ക്കറ്റ്
ടുമാറ്റോ സോസ് - രണ്ടു വലിയ സ്പൂൺ
വെള്ളം - അരക്കപ്പ്
ഒലിവ് ഓയിൽ - കാൽ കപ്പ്
വെളുത്തുള്ളി - രണ്ട് അല്ലി, ചതച്ചത്
ഉപ്പ് - ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി - ഒരു ചെറിയ സ്പൂൺ
ഒറീഗാനോ - ഒരു ചെറിയ സ്പൂൺ
ബേസിൽ (രാമതുളസിയില) - ഒരു ചെറിയ സ്പൂൺ
റോസ്മേരി - ഒരു ചെറിയ സ്പൂൺ

3. മൊസെറല്ല ചീസ് ഗ്രേറ്റ് ചെയ്തത് - ഒരു കപ്പ്
സവാള - ഒരു വലുത് കഷണങ്ങളാക്കിയത്
സോസേജ് - മൂന്നു വലുത് സ്ലൈസ് ചെയ്തത്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച്, പൊടി തൂവിയ തട്ടിൽ വച്ച് ഏകദേശം അഞ്ചു മിനിറ്റ് കുഴയ്ക്കുക.
∙ ഇത് ഒരു മണിക്കൂർ അനക്കാതെ വയ്ക്കണം.
∙ സോസ് തയാറാക്കാൻ രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു രണ്ടു മണിക്കൂർ വയ്ക്കുക.
∙ പിന്നീട് അവ്ൻ 200 ഡിഗ്രിയിൽ ചൂടാക്കിയിടുക.
∙ കുഴച്ചുവച്ചിരിക്കുന്ന മാവ് രണ്ടു ഭാഗങ്ങളാക്കി, പൊടിതൂവിയ തട്ടിൽ വച്ച് പീറ്റ്സാ ബേസിന്റെ പരുവത്തിൽ പരത്തുക.
∙ ഓരോ ബേസിനു മുകളിലും സോസ് ഒഴിച്ച് ചീസ്, സവാള, സോസേജ് എന്നിവ വയ്ക്കുക.
∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA