ടേം ഇൻഷുറൻസിന് എത്ര കവറേജ് വേണം?

insu 7
SHARE

ടേം ഇൻഷുറൻസ് എടുക്കുന്ന പോളിസി ഉടമയുടെ വാർഷിക വരുമാനത്തിന്റെ 15–20 ഇരട്ടി വരെ കവറേജ് എടുക്കുന്നതാണ് അഭികാമ്യം. ഉദാഹരണത്തിനു മാസം 10,000 രൂപ ശമ്പളത്തിൽ ജോലിക്കു കയറുന്ന ഒരാൾക്ക് 1.2 ലക്ഷം രൂപ വാർഷിക വരുമാനം. അതിന്റെ 10–15 ഇരട്ടിയെന്നാൽ 12–18 ലക്ഷം രൂപ. അത്രയും കവറേജ് വേണം.

എന്നാലിപ്പോൾ ആളുകൾക്ക് വായ്പാ ബാധ്യത പൊതുവേ കൂടുതലാണ്. അത്തരക്കാർക്ക് മൊത്തം ആസ്തിയിൽനിന്നും മൊത്തം ബാധ്യത കുറച്ച ശേഷം ഉള്ള തുകയുടെ 10 ഇരട്ടിയെങ്കിലും കവറേജ് വേണം എന്നു വിദഗ്ധർ പറയുന്നു.

എപ്പോൾ എടുക്കണം?

പ്രായം കൂടുന്നതനുസരിച്ച് പ്രീമിയത്തിലും വർധന വരും. അതിനാൽ വരുമാനം ലഭിച്ചു തുടങ്ങിയാൽ എത്രയും പെട്ടെന്നു ടേം പ്ലാൻ എടുക്കുക. കുടുംബത്തിൽ നിങ്ങളുടെ വരുമാനം നിർണായകമാണെങ്കിൽ പോളിസി എടുക്കാൻ വൈകരുത്. ഇപ്പോൾ 18 വയസ്സു മുതൽ ടേം പ്ലാൻ എടുക്കാം. പക്ഷേ, വരുമാനം ഉണ്ടാക്കിത്തുടങ്ങും മുന്‍പ് എടുക്കേണ്ട ആവശ്യം ഇല്ല.

പോളിസി എത്രകാലത്തേക്കു തുടരണം?

100 വയസ്സുവരെ ഇപ്പോൾ കവറേജ് ലഭ്യമാണ്. എന്നാലും നിങ്ങളുടെ പ്രായം, ബാധ്യത, വരുമാനം എന്നിവയ്ക്ക് പുറമേ കുടുംബാംഗങ്ങളുടെ വരുമാനം, അവരുടെ പ്രായം എന്നിവ കൂടി പരിഗണിച്ചു വേണം പോളിസി കാലാവധി നിശ്ചയിക്കാൻ. മക്കൾ വരുമാനം ഉണ്ടാക്കാൻ തുടങ്ങുന്നതോടെ നിങ്ങളുടെ ഉത്തരവാദിത്തം കുറയും. കാലയളവ് നിശ്ചയിക്കാൻ മറ്റു ചില മാർഗങ്ങളും പരിഗണിക്കാം. റിട്ടയർമെന്റ് വർഷത്തിൽ നിന്ന് നിങ്ങളുടെ നിലവിലെ പ്രായം കുറച്ചു കിട്ടുന്ന വർഷം എന്ന രീതിയാണ് ആദ്യത്തേത്. അല്ലെങ്കിൽ നിങ്ങളുടെ ബാധ്യത പൂജ്യമാകാവുന്ന ഏകദേശ വയസ്സ് കണക്കാക്കുക. അതിൽനിന്നു നിലവിലെ പ്രായം കുറച്ചാൽ കിട്ടുന്ന വർഷം എന്നതും പരിഗണിക്കാം.

 ടേം പ്ലാൻ തുക ഒരിക്കലും ഏതെങ്കിലും കടബാധ്യതയുമായി അറ്റാച്ച് ചെയ്യാന്‍ അനുവാദമില്ല. അതിനാൽ നിങ്ങളുടെ മരണശേഷം കുടുംബത്തിനു തന്നെ ഉറപ്പായും കിട്ടും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
FROM ONMANORAMA