sections
MORE

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഗുജറാത്തിൽ!

Gujarat-Stadium
SHARE

അഹമ്മദാബാദ് ∙ ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമയ്ക്കു പിന്നാലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ഗുജറാത്തിൽ. അഹമ്മദാബാദിലെ മോട്ടേറയിലാണ് ഒരുലക്ഷം പേർക്കു കളി കാണാൻ സൗകര്യമുള്ള സ്റ്റേഡിയം വരുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണു നിർമാണം. 63 ഏക്കർ ഭൂമിയിൽ 700 കോടി രൂപ മുടക്കി നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ ചിത്രങ്ങളും വിശദാംശങ്ങളും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പരിമൽ നാത്‌വാനിയാണു ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 

3 പ്രാക്ടീസ് ഗ്രൗണ്ടുകൾ, ഇൻഡോർ ക്രിക്കറ്റ് അക്കാദമി, 3000 കാറുകൾക്കും 10,000 ബൈക്കുകൾക്കും പാർക്കിങ് സൗകര്യം, 55 മുറികളോടെ ക്ലബ് ഹൗസ്, നീന്തൽക്കുളം, 76 കോർപറേറ്റ് ബോക്സുകൾ മുതലായവയൊക്കെയാണ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ. ഗുജറാത്തിൽ, നർമദ നദിയിലെ സർദാർ സരോവർ അണക്കെട്ടിനു സമീപത്ത് ലോകത്തിലെ ഏറ്റവും ഉയരമേറിയ ‘ഐക്യപ്രതിമ’ അടുത്തയിടെയാണ് അനാച്ഛാദനം ചെയ്തത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA