sections
MORE

ഐലീഗ്: ബഗാനെ തളച്ച് ഗോകുലം(2-2)

Gokulam-Kerala-FC-Logo
SHARE

കൊൽക്കത്ത∙ ഐ–ലീഗ് ഫുട്ബോളിൽ കരുത്തരായ മോഹൻ ബഗാനെ ഗോകുലം കേരള സമനിലയിൽ തളച്ചു (2–2). 18–ാം മിനിറ്റിൽ സോണി നോർദെയുടെ കോർണറിൽ നിന്ന് ഷിൽട്ടൻ ഡിസിൽവ ബഗാനെ മുന്നിലെത്തിച്ചെങ്കിലും 21–ാം മിനിറ്റിൽ സെൽഫ് ഗോളിൽ ഗോകുലം ഒപ്പമെത്തി. ബിജേഷ് ബാലന്റെ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ പിഴച്ച ലാൽചോൻകിമയുടെ കാലിൽ നിന്ന് പന്ത് വലയിലെത്തി. തൊട്ടു പിന്നാലെ ക്യാപ്റ്റൻ സുഹൈറിന്റെ പാസിൽ നിന്ന് മാർക്കസ് ജോസഫ് ഗോകുലത്തെ മുന്നിലെത്തിച്ചു. തോൽവി മുന്നിൽക്കണ്ടു കളിച്ച ബഗാൻ 60–ാം മിനിറ്റിൽ ഒപ്പമെത്തി. ഹെൻറി കിസേക്കയുടെ അസിസ്റ്റിൽ നിന്ന് ദിപാൻഡ ഡിക്കയുടെ ഗോൾ. 

കഴിഞ്ഞ വാരം, ചിരവൈരികളായ ഈസ്റ്റ് ബംഗാളിനോടും തോറ്റ ബഗാൻ 22 പോയിന്റുമായി ആറാം സ്ഥാനത്തു തുടരുന്നു. 12 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ഗോകുലം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
FROM ONMANORAMA