sections
MORE

ആര്, റോജറോ; ഏത് റോജർ? കാർഡ് മറന്ന ഫെഡററെ തടഞ്ഞ് സെക്യൂരിറ്റി

Roger-Federer
SHARE

മെൽബൺ∙ റോജർ ഫെഡറർ ലോകമെങ്ങും പ്രശസ്തനായിരിക്കാം, 20 ഗ്രാൻ‍ഡ്സ്ലാം കിരീടങ്ങളുടെ ഉടമയായിരിക്കാം– പക്ഷേ ഐഡി കാർഡ് എടുത്തില്ലെങ്കിൽ നോ എൻട്രി! ഓസ്ട്രേലിയൻ ഓപ്പണിൽ തന്നെ ആറു വട്ടം കിരീടം നേടിയ ഫെഡററെ മെൽബണിൽ പരിശീലനത്തിനൊരുങ്ങാൻ ലോക്കർ റൂമിലേക്കു പോകവെ സെക്യൂരിറ്റി ഗാർഡ് തടയുന്ന ദൃശ്യം ട്വിറ്ററിൽ വൈറലായി പരക്കുകയാണ്.

താരങ്ങൾക്കായി നൽകുന്ന അക്ര‍ഡിറ്റേഷൻ കാർഡ് മറന്നതാണ് ഫെഡറർക്കു വിനയായത്. ഗാർഡ് കാർഡ് ചോദിച്ചപ്പോഴാണ് ഫെഡറർ കാര്യമോർത്തത്. കൂടുതലൊന്നും പറയാതെ ശാന്തനായി നിന്ന ഫെഡറർ പിന്നീട് തന്റെ കൂടെയുള്ളവർ എത്തിയതിനു ശേഷമാണ് ഉള്ളിലേക്കു കടന്നത്. നാലാം റൗണ്ടിൽ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാനിസിനെ നേരിടാനിരിക്കുകയാണ് ഫെഡറർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
FROM ONMANORAMA