sections
MORE

ടെസ്റ്റ്, ഏകദിന നേട്ടത്തിനു പുറമേ ഫെഡററെയും കണ്ടു; ഓസ്ട്രേലിയൻ യാത്രയിൽ വിരുഷ്ക ഹാപ്പി!

Kohli-Anushka-with-Federer
SHARE

മെൽബൺ ∙ വിരാട് കോഹ്‌ലിയുടെ ഓസ്ട്രേലിയൻ യാത്രയ്ക്ക് സന്തോഷ വിരാമം. ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും ജയിച്ചതിനു ശേഷം കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും കാണാൻ പോയത് മറ്റൊരാളെ– ടെന്നിസ് താരം റോജർ ഫെഡറർ. ഫെഡററെ കണ്ടുമുട്ടിയ കാര്യം കോഹ്‌ലി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. 

‘‘എന്തൊരു ദിവസം! ഓസ്ട്രേലിയൻ വേനൽക്കാല യാത്രയ്ക്ക് സുന്ദരമായ അവസാനം..’’– കോഹ്‌ലി കുറിച്ചു. മൂന്നു പേരും നിൽക്കുന്ന ചിത്രം ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ഓസ്ട്രേലിയൻ ഓപ്പൺ സംഘാടകരും പങ്കുവച്ചു. ‘‘മൂന്ന് ഇതിഹാസങ്ങൾ, ഒരു ഫൊട്ടോ..’’ എന്നതായിരുന്നു അടിക്കുറിപ്പ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
FROM ONMANORAMA