sections
MORE

ക്യാനന്‍ ഷൂട്ടര്‍മാര്‍ക്ക് സന്തോഷം നൽകും ഇരട്ട 70-200 ലെന്‍സുകള്‍ വരുമോ?

canon-lens
SHARE

ലോകത്തെ ഏറ്റവും മികച്ച ക്യാമറ നിര്‍മാണ കമ്പനികളായ ക്യാനന്‍ പുതിയ രണ്ടു 70-200 ലെന്‍സുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, വളരെ സാധ്യത കല്‍പ്പിക്കാവുന്ന കാര്യമാണിത്. ഈ മാസം തന്നെ ലെന്‍സുകള്‍ പുറത്തിറക്കുമെന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്.

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട റെയ്ഞ്ചുകളില്‍ ഒന്നാണ് 70-200. EF 70-200mm F2.8L IS II ക്യാനന്‍ ഷൂട്ടര്‍മാരുടെ സ്വപ്‌ന ലെന്‍സുകളില്‍ ഒന്നാണ്. എന്നാല്‍ ഇത് ഇറങ്ങിയത് 2010ല്‍ ആണ്. ക്യാനന്‍ EF 70-200mm F4L IS ആകട്ടെ ഇറങ്ങിയത് 2006ലുമാണ്. പഴക്കം വച്ചു നോക്കിയാല്‍ ഈ രണ്ടു ലെന്‍സുകള്‍ക്കും പുതിയ വേര്‍ഷന്‍ ഇറങ്ങുന്നുവെന്നു കേള്‍ക്കുന്നതില്‍ അദ്ഭുതപ്പെടേണ്ടതില്ല. ക്യാനന്‍ EF 70-200mm F4L IS II, ക്യാനന്‍ EF 70-200mm F2.8L IS III എന്നീ രണ്ടു ലെന്‍സുകളാണ് പുറത്തിറക്കാന്‍ പോകുന്നത്. 

ഇപ്പോഴത്തെ മികവിന്റെ പര്യായമായ ലെന്‍സുകളില്‍ ഒന്നാണ് EF 70-200mm F2.8L IS II. എന്നാല്‍ ക്യാമറ ബോഡികളില്‍ ഇന്നു വന്നു കഴിഞ്ഞതും ഇനി വരാനിരിക്കുന്നതുമായ മാറ്റങ്ങള്‍ കണ്ടു നിര്‍മിച്ചതല്ല അത്. ഇതിനാല്‍ പുതിയ ലെന്‍സ് പഴയതിനെ വെല്ലുന്ന പ്രകടനം നടത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഈ ലെന്‍സിന്റെ വില നല്‍കാന്‍ കഴിവില്ലാത്തവര്‍ക്കും കുറച്ചു കൂടെ ഒതുക്കമുള്ള ലെന്‍സു വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയായിരിക്കും EF 70-200mm F4L IS II ഇറങ്ങുക. ക്യാനന്‍ ഫുള്‍ഫ്രെയിം സെന്‍സറുകള്‍ക്കായി നിര്‍മിക്കുന്ന ഈ ലെന്‍സുകള്‍ കമ്പനിയുടെ ക്രോപ് ഫ്രെയിം ബോഡികളിലും ഉപയോഗിക്കാം. ക്രോപ് ഫ്രെയ്മില്‍ അവ 116-320mm ആയി മാറുകയും ചെയ്യും.

തേഡ് പാര്‍ട്ടി ലെന്‍സ് നിര്‍മാതാക്കളായ ടാംറോണും ടോക്കിനയും ക്യാനന്‍ ബോഡികള്‍ക്കു വേണ്ടി അപ്‌ഡേറ്റു ചെയ്ത അവരുടെ 70-200 F/2.8 ലെന്‍സുകള്‍ സമീപകാലത്ത് ഇറക്കുകയും ചെയ്തിട്ടുണ്ട്. ഇവയില്‍ ടാംറോണിന്റെ (G2) ലെന്‍സിന് മികച്ച പ്രതികരണമാണ് ഷൂട്ടര്‍മാരില്‍ നിന്നു ലഭിക്കുന്നതെന്നതും ക്യാനന് അല്‍പ്പം ആശങ്കയുണ്ടാക്കിയിരിക്കാം. അതോടൊപ്പം, തങ്ങളുടെ ആര്‍ട്ട് സീരിസിലൂടെ ലെന്‍സ് നിര്‍മാണത്തില്‍ പുതിയ അധ്യായം തുടങ്ങിയ സിഗ്മയും ഈ ഫോക്കല്‍ റെയ്ഞ്ചില്‍ പുതിയ ലെന്‍സിറക്കാന്‍ പോകുകയാണത്രെ. Sigma 70-200mm F2.8 Art എന്നായിരിക്കാം പുതിയ ലെന്‍സിന്റെ പേര്. 

എന്നാല്‍, ക്യാനന്‍ അടുത്ത മാസം EF 70-200mm F4L IS II IS മാത്രമെ ജൂണില്‍ പുറത്തിറക്കുകയുളളുവെന്നും EF 70-200mm F2.8L IS IIIനായി വീണ്ടും കാത്തിരിക്കേണ്ടതായി വരുമെന്നും ചിലര്‍ പറയുന്നുണ്ട്. ചില ക്യാനന്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ പറയന്നത് ക്യാനന്റെ ഇപ്പോഴുള്ള EF 70-200mm F2.8L IS II ലോകത്തെ ഏറ്റവും നല്ല ലെന്‍സാണ്. തങ്ങള്‍ക്ക് ആ റെയ്ഞ്ചില്‍ പുതിയ ലെന്‍സ് വേണ്ട. മറിച്ച് തങ്ങള്‍ക്ക് ഒരു EF 24-70 f2.8L III IS വളരെ അത്യാവശ്യമാണ് എന്നുമാണ്. ക്യാനന്‍ അവരുടെ ആവശ്യം പരിഗണിക്കുമോ എന്നു കാത്തിരുന്നു കാണാം. നിക്കോണ്‍ വൈബ്രേഷന്‍ റിഡക്ഷനുള്ള അവരുടെ 24-70 ലെന്‍സ് പുറത്തിറക്കിയതു മുതല്‍ ക്യാനന്‍ ഷൂട്ടര്‍മാര്‍ തങ്ങള്‍ക്കും ഈ റെയ്ഞ്ചില്‍ ഒരു ഇമേജ് സ്റ്റബിലൈസേഷനുള്ള ലെന്‍സ് വേണമെന്ന് ആവശ്യപ്പെടുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA