sections
MORE

ഇതൊരു അദ്ഭുതം, കാണേണ്ട വിഡിയോ; നിക്കോണ്‍ P1000 ക്യാമറ സൂം

nikon-p1000-zoom
SHARE

സൂമിങ്ങില്‍ റെക്കോഡിട്ട നിക്കോണ്‍ P1000 ക്യാമറയെക്കുറിച്ച്  വായിച്ചിരുന്നല്ലോ. ഈ ക്യാമറ വാങ്ങുന്നവരെല്ലാം സൂം ടെസ്റ്റ് നടത്തി നോക്കുമെന്ന് ഉറപ്പാണ്. 125x സൂമിലേക്ക് ക്യാമറ പോകുന്നതു കാണുന്നത് വളരെ രസകരമാണ്. കല്‍ക്കട്ടയില്‍ നടത്തിയ ഒരു ടെസ്റ്റ് കാണാം.

ക്യാമറയുടെ മറ്റു ചില വിശേഷങ്ങള്‍ പ്രകാരം അത് 1 സെന്റിമീറ്റർ അടുത്തു വരെ ഫോക്കസു ചെയ്യും. 1,415 ഗ്രാം ഭാരമുള്ള ഈ ക്യാമറ എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍, ഇത്രയധികം കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാവുന്ന ലെന്‍സ് ഒരു എൻജിനീയറിങ് അദ്ഭുതമാണ്. ചെറിയ സെന്‍സറുള്ള ഈ ക്യാമറ DSLR ക്യാമറകള്‍ ഉപയോഗിക്കുന്നവരെ അദ്ഭുതപ്പെടുത്തുന്ന തരം ഫോട്ടോ എടുത്തേക്കില്ല. പക്ഷേ, DSLRകള്‍ക്ക് എടുക്കാന്‍ സാധിക്കാത്ത തരം ചില ചിത്രങ്ങള്‍ ഈ ക്യാമറയ്ക്ക് എടുക്കാനാകും.

ഈ ക്യാമറ ഉപയോഗിച്ച് നല്ല ചിത്രങ്ങള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതിനൊപ്പം ഇറക്കിയിരിക്കുന്ന ബ്ലൂടൂത്ത് റിമോട്ട് കണ്ട്രോള്‍ കൂടെ വാങ്ങുന്നത് നല്ലതായിരിക്കും. അകലെയുള്ള, അനക്കമില്ലാത്ത സബ്ജക്ടുകളെ ഷൂട്ടു ചെയ്യുമ്പോള്‍ ട്രൈപ്പോഡും റിമോട്ടും വളരെ ഉപകാരപ്രദമായിരിക്കും. പക്ഷികളെയും മറ്റും ഷൂട്ടു ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു മോണോപോഡ് കൂടെ കൊണ്ടുനടക്കുന്നതും നല്ല കാര്യമായിരിക്കും. അഞ്ചു സ്‌റ്റോപ് വൈബ്രേഷന്‍ റിഡക്‌ഷന്‍ നിക്കോണ്‍ നല്‍കുന്നുണ്ടെങ്കിലും, 3000mm റെയ്ഞ്ചില്‍ ഷൂട്ടു ചെയ്യുമ്പോള്‍ ഇത് അത്ര വലിയ ഉപകാരമാകണമെന്നില്ല. ട്രൈപ്പോഡോ മോണോപോഡോ പോലെയുള്ള സപ്പോര്‍ട്ടുകള്‍ ഈ ക്യാമറയുടെ പൂര്‍ണ്ണ മികവ് ചോര്‍ത്തിയെടുക്കാന്‍ അനുവദിക്കും.

ഇതിനു മുൻപ് നിക്കോണ്‍ ഇറക്കിയ സൂപ്പര്‍ സൂം മോഡലായ P900 ക്യാമറ ഉപയോഗിക്കുന്നത് ആസ്വദിച്ചവര്‍ ഉറപ്പായും P1000ഉം ഇഷ്ടപ്പെടും. എന്നാല്‍, ഇത്തരം ക്യാമറകള്‍ മനുഷ്യരുടെ സ്വകാര്യതയിലേക്കുള്ള ഒരു കടന്നു കയറ്റം കൂടെയാകാമെന്നതും വിസ്മരിക്കാനാവില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA