sections
MORE

സാംസങ് സി7 പ്രോയുടെ വില കുത്തനെ കുറച്ചു, വൻ ക്യാഷ്ബാക്ക് ഓഫർ

C7_Pro_Gold
SHARE

മുൻനിര സ്മാർട് ഫോൺ വിതരണ കമ്പനിയായ സാംസങ്ങിന്റെ സി7 പ്രോയുടെ വില കുത്തനെ കുറച്ചു. കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ 27,990 രൂപ വിലയുണ്ടായിരുന്ന ഹാൻഡ്സെറ്റ് ഇപ്പോൾ 22,400 രൂപയ്ക്കാണ് വിൽക്കുന്നത്. നിലവിൽ 2500 രൂപയാണ് വെട്ടിക്കുറച്ചത്. നേരത്തെ 24,900 രൂപയ്ക്കാണ് വിറ്റിരുന്നത്.

ആമസോൺ ഇന്ത്യ വഴി വിൽക്കുന്ന ഹാൻഡ്സെറ്റ് 2500 രൂപയുടെ അധിക ക്യാഷ്ബാക്ക് ഓഫർ കൂടി ലഭിക്കുന്നതോടെ 19,900 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. കഴിഞ്ഞ വർഷം ഏപ്രിലിലാണ് സി7 പ്രോ അവതരിപ്പിച്ചത്.

5.7 ഇഞ്ച് ഫുൾ എച്ച്ഡി അമോൾഡ് ഡിസ്പ്ലെ, 2.2GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൻ 626 എസ്ഒസി പ്രോസസർ, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, ആൻഡ്രോയ്ഡ് മാഷ്മലോ, 16 മെഗാപിക്സലിന്റെ റിയർ, സെൽഫി ക്യാമറ എന്നിവ പ്രധാന ഫീച്ചറുകളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA