sections
MORE

ഗ്യാലക്സി നോട്ട് 8 വില കുത്തനെ കുറച്ചു, 24,100 രൂപ കിഴിവ്, വിപണി പോര് ശക്തം

Galaxy-Note-8
SHARE

ഇന്ത്യയിലെ സ്മാർട് ഫോൺ വിപണിയിൽ വൻ മൽസരമാണ് നടക്കുന്നത്. ചൈനീസ് കമ്പനികളുടെ വരവോടെ മുൻനിര കമ്പനികളായ സാംസങ്ങും സോണിയും ആപ്പിളും വൻ വെല്ലുവിളിയാണ് നേരിടുന്നത്. ഇതോടെ വിപണി പിടിക്കാനായി ഓരോ ദിവസവും വില കുത്തനെ കുറക്കുകയാണ്. കഴിഞ്ഞ രണ്ടു പാദങ്ങളിലും ഇന്ത്യയിലെ വിൽപ്പനയിൽ സാംസങ് വൻ പ്രതിസന്ധി നേരിട്ടു.

ഇതോടെയാണ് സാംസങ് അടുത്തിടെ അവതരിപ്പിച്ച ഗ്യാലക്സി നോട്ട് 8 ന്റെ വില കുത്തനെ കുറച്ചത്. അവതരിപ്പിക്കുമ്പോൾ 74,400 രൂപ വിലയുണ്ടായിരുന്ന നോട്ട് 8 പേടിഎം വഴി 59,900 രൂപയ്ക്കാണ് വിൽക്കുന്നത്. പുറമെ പേടിഎം വഴി വാങ്ങുന്നവർക്ക് 10,000 രൂപ ക്യാഷ്ബാക്കും നൽകുന്നുണ്ട്. ഇതോടെ 49,900 രൂപയ്ക്ക് ഹാൻഡ്സെറ്റ് സ്വന്തമാക്കാം.

പേടിഎമ്മിന്റെ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നെല്ലാം ഈ വിലയ്ക്ക് നോട്ട് 8 വാങ്ങാം. ക്യാഷ്ബാക്ക് തുക പേടിഎം വോലറ്റിൽ 12 ദിവസത്തിനകം ക്രെഡിറ്റാകും. ഇതോടൊപ്പം ഗ്യാലക്സി എസ്8 പ്ലസ്, ഗ്യാലക്സി എസ്8, ഗ്യാലക്സി എ8പ്ലസ് തുടങ്ങി മോഡലുകൾക്കും ഓഫർ നൽകുന്നുണ്ട്.

note-8

ഗ്യാലക്സി നോട്ട് 8 ന്‍റെ സവിശേഷതകള്‍ 

എക്കാലത്തെയും ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ എന്ന് സാംസങ് ഗ്യാലക്സി നോട്ട് 8 യെ വിശേഷിപ്പിക്കാം. 6.3 ഇഞ്ച്‌ ക്വാഡ് എച്ച്ഡി (1440x2960 പിക്സല്‍) + അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്പ്ലേയോട് കൂടിയാണ് ഈ സ്മാര്‍ട്ട്‌ ഫോണ്‍ എത്തുന്നത്. ക്വല്‍കം സ്നാപ്ഡ്രാഗണ്‍ 835 SoC പ്രോസസര്‍ (ചില വിപണികളില്‍ സാംസങ് എക്സിനോസ് ഒക്ടാക-കോര്‍ വേരിയന്റ്) ആണ് ഈ സ്മാര്‍ട്ട്‌ ഫോണിന് കരുത്ത് പകരുന്നത്. 64 ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. 6 ജിബിയാണ് റാം. കൂടുതല്‍ സ്റ്റോറേജ് ആവശ്യമുണ്ടെങ്കില്‍ മൈക്രോ എസ്ഡി കാര്‍ഡ് വഴി വര്‍ധിപ്പിക്കുകയുമാകാം. ബ്ലൂടൂത്ത് 5.0, LTE കാറ്റ് 6 തുടങ്ങിയ കണക്ടിവിറ്റി സൗകര്യങ്ങളുമുണ്ട്. 

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനോട്‌ കൂടിയ 12 മെഗാപിക്സലിന്റെ ഇരട്ടക്യാമറയാണ് പിന്‍ ഭഗത്ത് നല്‍കിയിരിക്കുന്നത്. f/1.6 വൈഡ് ആംഗിള്‍ ലെന്‍സും 2x ഒപ്റ്റിക്കല്‍ സൂമോട് കൂടിയ f/2.4 ടെലിഫോട്ടോ ലെന്‍സുമാണ് ക്യാമറകള്‍ക്ക് നല്‍കിയിരിക്കുന്നത്. f/1.7 അപേര്‍ച്ചറുള്ള ഒരു 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ മുന്നിലും നല്‍കിയിട്ടുണ്ട്. 3300 എംഎഎച്ച് ആണ് ബാറ്ററി. ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ടിലാണ് ഗ്യാലക്സി നോട്ട് 8 ന്‍റെ പ്രവര്‍ത്തനം. ഐപി68 സര്‍ട്ടിഫിക്കേഷനുള്ള ഫോണ്‍ വെള്ളം, പൊടി എന്നിവയെ പ്രതിരോധിക്കുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു. മറ്റൊരു പ്രധാന സവിശേഷത വയര്‍ലെസ് ചര്‍ജിങ് പിന്തുണയാണ്. പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 8 ലും ഈ സൗകര്യം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്‍എഫ്സി, സാംസങ് പ്ലേയ്ക്ക് വേണ്ടിയുള്ള എംഎസ്ടി, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്‌ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 

ലൈവ് മെസേജ് എന്നൊരു ഫീച്ചറും സാംസങ് ഗ്യാലക്സി നോട്ട് 8 ലൂടെ അവതരിപ്പിക്കുന്നു. സാംസങ് എസ്-പെന്‍ ഉപയോഗിച്ച് ഇതിലൂടെ സ്വന്തം കൈപ്പടയില്‍ സന്ദേശങ്ങള്‍ എഴുതിയോ ചിത്രങ്ങള്‍ വരച്ചോ സുഹൃത്തുക്കള്‍ക്ക് അയക്കനാകും. അനിമേറ്റഡ് ജിഫ് രൂപത്തിലാകും ഈ ലൈവ് സന്ദേശങ്ങള്‍ സേവ് ചെയ്യപ്പെടുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA