sections
MORE

2018ലെ അവതാരം ഷവോമി എംഐ 8; ക്യാമറയില്‍ ഐഫോണ്‍ Xനെ കീഴടക്കി

xiaomi-mi-8-explorer-edition
SHARE

ഇന്ത്യക്കാരുടെ വിശ്വസ്ത ബ്രാന്‍ഡുകളിലൊന്നായ ഷവോമി അവരുടെ ഏറ്റവും പ്രധാനപ്പെട്ട മോഡലുകളില്‍ ഉള്‍പ്പെടുന്ന Mi 8, Mi 8 SE, Mi 8 എക്‌സ്‌പ്ലോറര്‍ എഡിഷന്‍ എന്നീ ഫോണുകള്‍ അവതരിപ്പിച്ചു. ഇവയ്‌ക്കൊപ്പം സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാവുന്ന വിആര്‍ ഹെഡ്‌സെറ്റും, Mi ബാന്‍ഡ് 3യും പുറത്തിറക്കി.

അനുകരണത്തിന് പേരുകേട്ട ഷവോമി, ഐഫോണ്‍ X പ്രശസ്തമാക്കിയ നോച്ചുമായാണ് പുതിയ ഫോണ്‍ മോഡലുകള്‍ അവതരിപ്പിച്ചത്. എന്നാല്‍ നോച്ചിനുള്ളില്‍ കുറച്ചു സെന്‍സറുകള്‍ ഉള്‍പ്പെടുത്തി ആ സ്ഥലം നന്നായി ഉപയോഗിച്ചിട്ടുണ്ട്. ഇന്‍ഫ്രാറെഡ് സെന്‍സറാണ് അവയിലൊന്ന്. ഇരുട്ടിലും ഫെയ്‌സ് അണ്‍ലോക്ക് ഉപയോഗിക്കാന്‍ ഇതു സഹായിക്കും. വണ്‍പ്ലസ് 6 തുടങ്ങിയ ഹാന്‍ഡ്‌സെറ്റുകളെപ്പോലെ നോച്ച് ഒളിപ്പിക്കാനായി ഒരു സോഫ്റ്റ്‌വെയര്‍ ബട്ടണും സെറ്റിങ്സില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 

സ്‌ക്രീനിനുള്ളില്‍ പിടിപ്പിച്ച ഫിംഗര്‍പ്രിന്റ് സെന്‍സര്‍, സുതാര്യമായ ബാക് പാനല്‍ എന്നിവ പ്രത്യേക എഡിഷനായ M1 8 എക്‌സ്‌പ്ലോറര്‍ എഡിഷനു മാത്രമാണുള്ളത്. ഈ ആഴ്ചയുടെ തുടക്കത്തില്‍, വിവോ ഇന്ത്യയില്‍ അവതരിപ്പിച്ച X21ഫോണിനും സ്‌ക്രീനിനുള്ളിലുള്ള ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ട്. എന്നാല്‍ ഷവോമി പറയുന്നത് അവരുടെ മോഡലുകളില്‍ അത് വിവോയെക്കാള്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്നാണ്.

xiaomi-mi-8-3

എംഐ 8

സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ ശക്തിപകരുന്ന Mi 8ന് 6.21-ഇഞ്ച് വലിപ്പമുള്ള ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലെയാണ് ഉള്ളത്. വണ്‍പ്ലസിനെക്കാള്‍ ഇതു മികച്ചതാകുന്നത് എങ്ങനെയാണെന്നു ചോദിച്ചാല്‍, സാക്ഷാല്‍ സാംസങ്ങിന്റെ അമോലെഡ് പാനലാണ് ഷവോമി വാങ്ങി ഉപയോഗിച്ചിരിക്കുന്നത് എന്നതാണ്. റെസലൂഷന്‍ 2248 x 1080 പികസല്‍സ് ആണ്. 88.5 ശതമാനം സ്‌ക്രീനും ബോഡിയും തമ്മിലുളള അനുപാതമാണ് നല്‍കിയിരിക്കുന്നത്. ബ്രൈറ്റ്‌നസ് ആകട്ടെ 600 നിറ്റ് ആണ്. 

xiaomi-mi-8-se

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേല്‍നോട്ടം വഹിക്കുന്ന 12MP+12MP പിന്‍ക്യാമറ സിസ്റ്റമാണ്‍. 4-ആക്‌സിസ് ഇമേജ് സ്റ്റബിലൈസേഷനും ഡ്യൂവല്‍ പിക്‌സല്‍ ഓട്ടോഫോക്കസും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശക്തിപകരുന്ന പോര്‍ട്രെയ്റ്റ് മോഡുമുണ്ട്. എഐയുടെ ശേഷി സീന്‍ ഡിറ്റക്‌ഷനിലും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വാവെയ് P20 പ്രോയില്‍ കണ്ടതുപോലെ, സീനിലെ പലതിനെയും തിരിച്ചറിയാവുന്നതിനാല്‍ അതനുസരിച്ച് കളറും എക്‌സ്‌പോഷറും അഡ്ജസ്റ്റു ചെയ്യാമെന്നത് ഈ ക്യാമറാ സിസ്റ്റത്തിന്റെ മറ്റൊരു പ്രത്യകതയാണ്. ഐഫോണുകളെ അനുകരിച്ച് സ്റ്റുഡിയോ ലൈറ്റിങ് മോഡും പോര്‍ട്രെയ്റ്റ് ലൈറ്റിങ് മോഡും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 

പേറ്റന്റ് ലംഘനത്തിന് സാംസങ്ങില്‍ നിന്ന് പിഴവാങ്ങിയ ആപ്പിള്‍ ഷവോമിക്കെതിരെ കോടതിയില്‍ പോകുമോ? എന്തായാലും ഫോണുകള്‍ അവതരിപ്പിച്ചപ്പോള്‍ ക്യാമറയ്ക്ക് DXO മാര്‍ക്കില്‍ നിന്ന് ലഭിച്ച മൊത്തം സ്‌കോര്‍ 99 ആണെന്നും ഫോട്ടോയ്ക്കു മാത്രം 105 പോയിന്റ് ലഭിച്ചുവെന്നു വീമ്പിളക്കാനും ഷവോമി മറന്നില്ല. മുന്നിലാകട്ടെ, f/2 അപേർച്ചറുള്ള 20MP ക്യാമറയും ഉണ്ട്. ഇതിന് എഐ ബ്യൂട്ടിഫൈ ഫീച്ചറും ലഭ്യമാക്കിയിട്ടുണ്ട്. ആപ്പിളിനെ അനുകരിച്ച് ഷവോമി വക അനിമോജിയും അവതരിപ്പിച്ചിട്ടുണ്ട്!

ഫോണിന്റെ മറ്റൊരു പ്രധാന ഫീച്ചര്‍ ഇരട്ട ഫ്രീക്വന്‍സി ജിപിഎസ് ടെക്‌നോളജിയാണ്. ഇതിന് കെട്ടിടങ്ങള്‍ മൂലവും മറ്റും ഉണ്ടാകുന്ന റേഡിയോ ഇന്റര്‍ഫെറന്‍സ് ഒഴിവാക്കി നാവിഗേഷന്‍ കൂടുതല്‍ സുഗമമാക്കാന്‍ കഴിയും. ഇവയാണ് ലഭ്യമാക്കയിട്ടുള്ള വേരിയന്റുകള്‍-6GB+64GB, 6GB+ 128GB, ഇവ കൂടാതെ ഒരു 256 GB മോഡലും ഉണ്ട്. തുടക്ക വില ഏകദേശം 28,000 രൂപയായിരിക്കാം എന്നാണ് അനുമാനിക്കുന്നത്. 

xiaomi-mi-8-explorer-

എംഐ 8 എക്‌സ്‌പ്ലോറര്‍ എഡിഷന്‍

Mi 8ന്റെ അല്‍പം കൂടിയ വേരിയന്റാണ് എക്‌സ്‌പ്ലോറര്‍ എഡിഷന്‍. സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയാണ് ഇതിനുള്ളത്. ഈ മോഡലിന് നമ്മള്‍ നേരത്തെ കണ്ടതുപോലെ സ്‌ക്രീനിനുള്ളില്‍ പിടിപ്പിച്ച ഫിംഗര്‍പ്രിന്റ് സ്‌കാനറുണ്ട്. കൂടാതെ 3D ഫെയ്‌സ് റെക്കഗ്നിഷനുമുണ്ട്. 8GB + 128GB മോഡലിന് വില ഏകദേശം 39,000 രൂപയായിരിക്കുമെന്നാണ് കരുതുന്നത്.

എംഐ എസ്ഇ

എന്തിനും ആപ്പിളിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന ഷവോമി അവരുടെ മുന്തിയ മോഡലുകളില്‍ ഏറ്റവും വില കുറഞ്ഞതിന് ആപ്പിളിനെ അനുകരിച്ച് SE എന്നു നാമകരണം ചെയ്തിരിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ലല്ലോ. ഈ മോഡല്‍ Mi 8നെക്കാള്‍ കുറഞ്ഞ സ്‌പെസിഫിക്കേഷനുള്ളതായിരിക്കും. 5.88-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയായിരിക്കും ഫോണിനുള്ളത്. ഈ മോഡലിന്റെ ഇരട്ട പിന്‍ക്യാമറകള്‍ 12MP+5MP ആയിരിക്കും. മുന്‍ ക്യാമറ 20MP തന്നെയാണ്. പ്രൊസസര്‍ സ്‌നാപ്ഡ്രാഗണ്‍ 710 ആണ്. എല്ലാ രീതിയിലും ആദ്യം കണ്ട Mi ചേട്ടന്മാരുടെ കുഞ്ഞനുജനാണ് SE. ഇതിന്റെ വില വ്യക്തമല്ല. 20,00 രൂപയില്‍ താഴെയാണെങ്കില്‍ ഇതും നല്ല മോഡലായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA