sections
MORE

ഇന്ന്, ഈ നിമിഷം വാങ്ങാവുന്ന 8 മികച്ച അതിവേഗ ഫോണുകള്‍ ഇവയാണ്...

Smartphone
SHARE

ഹാന്‍ഡ് സെറ്റുകളുടെ നീണ്ട നിരയും അവയുടെ പ്രചാരണത്തിനു കമ്പനികള്‍ സ്വീകരിക്കുന്ന ആശയക്കുഴപ്പമുണ്ടാക്കുന്ന, പൊങ്ങച്ചം നിറഞ്ഞ വിപണ തന്ത്രങ്ങളും ഇന്ന് മൊബൈല്‍ ഫോണ്‍ വാങ്ങുക എന്നത് ദുഷ്കരമായ ഒന്നാക്കി മാറ്റിയിട്ടുണ്ട്. എന്നിരുന്നാലും താങ്ങാന്‍ കഴിയുന്ന ഒരു സ്മാര്‍ട് ഫോണ്‍ വാങ്ങുക എന്നത് അടുത്തിടെ വളരെ എളുപ്പമായി മാറിയിട്ടുണ്ട്. നിങ്ങള്‍ക്ക് 6 ജിബി റാമുള്ള 20,000 രൂപയില്‍ താഴെ വിലയുള്ള ഫോണ്‍ വേണമെങ്കില്‍ ധാരാളം ഓപ്ഷനുകള്‍ ലഭ്യമാണ്. എന്നിരുന്നാലും, റാം നോക്കി മാത്രം ഒരു ഹാന്‍ഡ്സെറ്റിന്റെ പ്രകടനത്തെ വിലയിരുത്താന്‍ കഴിയില്ല, അതിനെ ബാധിക്കുന്ന നിരവധി ഘടകങ്ങളുമുണ്ട്. ഒരു സ്മാര്‍ട് ഫോണില്‍ ഏറ്റവും പുതിയ പ്രോസസറും 6 ജിബി റാമും (അതില്‍ കൂടുതലും) ഉണ്ടായിട്ടും അതിന്റെ ഒഎസ് ഒപ്റ്റിമൈസ് ചെയ്തിട്ടില്ലെങ്കില്‍ വളരെ മോശം പ്രകടനമാകും കാഴ്ചവയ്ക്കുക. അതുപോലെ അത്തരം പലഘടകങ്ങളും പ്രകടനത്തെ ബാധിച്ചേക്കാം.  ഈ സാഹചര്യത്തില്‍ ലഭ്യമായ റാമിന്റെ അളവ് അപ്രധാനമായി മാറുകയും ചെയ്യും. എന്നിരുന്നാലും 20,000 രൂപയ്ക്ക് താഴെ നില്‍ക്കുന്ന 6 ജിബി റാമുള്ള  ഒരു സ്മാര്‍ട് ഫോണ്‍ വാങ്ങാനാണ് നിങ്ങളുടെ മനസ്സിലെങ്കില്‍ താഴെ നല്‍കിയിരിക്കുന്ന ഓപ്ഷനുകള്‍ പരിഗണിക്കാവുന്നതാണ്. ശ്രദ്ധിക്കുക, പ്രത്യേക ക്രമമനുസരിച്ചല്ല നല്‍കിയിരിക്കുന്നത്.

റെഡ്മി നോട്ട് 5 പ്രൊ

6 ജിബി റാമോടെ 20,000 രൂപയില്‍ താഴെ വിലയ്ക്ക് ഇന്ന് ഇന്ത്യയില്‍ ലഭ്യമാകുന്ന ഏറ്റവും ജനപ്രിയമായ മൊബൈല്‍ ഫോണ്‍ ആണ് റെഡ്മി നോട്ട് 5 പ്രൊ. റെഡ് മി നോട്ട് 5 പ്രൊയുടെ 6 ജിബി റാം വേരിയന്റ് 16,999 രൂപയ്ക്ക് ഇന്ത്യയില്‍ ലഭ്യമാണ്. 18:9 അസ്പെക്റ്റ് റേഷ്യോയോടെയുള്ള 6 ഇഞ്ച്‌ ഫുള്‍ എച്ച്.ഡി+ ഡിസ്പ്ലേയാണ് ഈ സ്മാര്‍ട് ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് നൗഗറ്റ് അടിസ്ഥാനമാക്കിയ MIUI 9 ലാണ് ഫോണിന്റെ പ്രവര്‍ത്തനം. ഈ ഡുവല്‍ (നാനോ സിം) ഹാന്‍ഡ് സെറ്റിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗണ്‍ 636 SoC പ്രോസസറാണ്. ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ പുറകില്‍ നല്‍കിയിരിക്കുന്നു. ഫെയ്സ് അണ്‍ലോക്ക് സാങ്കേതിക വിദ്യയുമുണ്ട്.

Redmi-Note-5-Pro-black

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാല്‍, പുറകില്‍ ഇരട്ട ക്യാമറ സംവിധാനമാണ്. 12 മെഗാപിക്സലിന്റെ പ്രധാനക്യാമറയും 5 മെഗാപിക്സലിന്റെ സെക്കന്‍ഡറി ക്യാമറയും നല്‍കിയിരിക്കുന്നു. എല്‍ഇഡി ഫ്ലാഷുമുണ്ട്. 64 ജിബിയാണ് ഇന്റെര്‍ണല്‍ സ്റ്റോറേജ്. ഇത് മൈക്രോ എസ്ഡി കാര്‍ഡ്‌ വഴി വീണ്ടും വര്‍ധിപ്പിക്കാം. 4000 എംഎഎച്ച് ബാറ്ററിയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4ജി വോള്‍ട്ടി, ബ്ലൂടൂത്ത് 5.0, ജിപിഎസ്, 3.5 എംഎം ഈയര്‍ഫോണ്‍ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി സംവിധാനങ്ങള്‍.

റിയല്‍ മി 1

റിയല്‍ മി 1- ഒപ്പോയുടെ പുതിയ സബ്-ബ്രാന്‍ഡായ റിയല്‍മിയുടെ ആദ്യത്തെ ഹാന്‍ഡ്‌സെറ്റ് ആണിത്. റിയല്‍മി 1 ന്റെ 6 ജിബി വേരിയന്റിന്റെ ഇന്ത്യയിലെ വില 13,999 രൂപയാണ്. ഈ സ്മാര്‍ട് ഫോണിന്റെ മറ്റൊരു പ്രധാന ഹൈലറ്റ് 128 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജാണ്. അതായത് എതിരാളികള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ ഇരട്ടി.

ഇരട്ട സിം (നാനോ) റിയല്‍ മി 1യുടെ പ്രവര്‍ത്തനം ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാനമാക്കിയ കളര്‍ ഒഎസ് 5.0 യിലാണ്. 6 ഇഞ്ച്‌ ഫുള്‍ എച്ച്+ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഒക്ടാ-കോര്‍ 2 ജിഗാഹെട്സ് മീഡിയ ടെക് ഹീലിയോ പി60 സിക്സ് പ്രോസസറിലാണ് പ്രവര്‍ത്തനം. ഒപ്പം എഐ സംവിശേഷതയുള്ള ഡുവല്‍ കോര്‍ ചിപ്പുമുണ്ട്. എല്‍ഇഡി ഫ്ലാഷോടു കൂടിയ 13 മെഗാപിക്സല്‍ ക്യാമറയാണ് പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നത്. സെല്‍ഫിയ്ക്കായി മുന്‍ വശത്ത് 8 മെഗാപിക്സലിന്റെ ഒരു ക്യാമറയും നല്‍കിയിരിക്കുന്നു. ഫെയ്സ്അണ്‍ലോക്ക് ഫീച്ചറും ഈ സ്മാര്‍ട് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 0.1 സെക്കന്‍ഡിനുള്ളില്‍ സ്മാര്‍ട് ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വാദം.

oppo-realme-1-

ഈ സ്മാര്‍ട് ഫോണിന്റെ ഇരുവശത്തെയും ക്യാമറകകളുടെ സവിശേഷത എആര്‍ സ്റ്റിക്കറുകളാണ്. 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് മിക്ക യൂസർമാര്‍ക്കും ധാരാളമാണെങ്കിലും മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വര്‍ധിപ്പിക്കാം. ഇതിനായി പ്രത്യേകം കാര്‍ഡ്‌ സ്ലോട്ട് നല്‍കിയിട്ടുണ്ട്. 3410 എംഎഎച്ച് ആണ് ബാറ്ററി. എഐ ബോര്‍ഡ് അസിസ്റ്റന്റ് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഈ സ്മാര്‍ട് ഫോണില്‍ ഫിംഗര്‍ പ്രിന്റ്‌ സെന്‍സര്‍ ഇല്ല.

അസൂസ് സെന്‍ മാക്സ് പ്രൊ എം 1

റെഡ്മി നോട്ട് 5 പ്രൊയ്ക്ക് ശക്തനായ എതിരാളിയായാണ്‌ അസുസ് സെന്‍ മാക്സ് പ്രൊ എം 1 ഇന്ത്യയിൽ എത്തുന്നത്. മൂന്ന് വേരിയന്റുകളില്‍ വരുന്ന ഈ സ്മാര്‍ട് ഫോണിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റായ 6 ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റ് ഫ്ലിപ്കാർട്ട് വഴിയാണ് വിൽക്കുക. ഏപ്രിലില്‍ അസുസ് സെന്‍ മാക്സ് പ്രൊ എം 1 പുറത്തിറക്കുന്ന സമയത്ത് 6 ജിബി റാം വേരിയന്റിന് 14,999 രൂപയാണ് വില നിശ്ചയിച്ചിരുന്നത്. ഉടനെ ഇത് വില്പനയ്ക്കെത്തും. സ്റ്റാന്‍ഡേര്‍ഡ് മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് പിന്‍ഭാഗത്ത് 16 മെഗാപിക്സല്‍ + 5 മെഗാപിക്സല്‍ ഡുവല്‍ ക്യാമറയും മുന്‍വശത്ത് 16 മെഗാപിക്സല്‍ ക്യാമറയുമുണ്ടാകും.

asus-zenfone-max-pro-m1-

ഡുവല്‍ സിം (നാനോ) അസൂസ് സെന്‍ മാക്സ് പ്രൊ എം 1 പ്യുവർ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോയിലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്ഡ് പി, ആന്‍ഡ്രോയ്ഡ് ക്യൂ അപ്ഡേറ്റുകള്‍ അസുസ് ഉറപ്പുനല്‍കുന്നു. 5.99 ഇഞ്ച്‌ ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. റെഡ്മി നോട്ട് 5 പ്രൊയെ പോലെ ഒക്ടാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 636 SoC പ്രോസസറാണ് ഈ സ്മാര്‍ട് ഫോണിന് കരുത്ത് പകരുന്നത്. സ്റ്റോറേജ് 2 ടിബി വരെ വര്‍ധിപ്പിക്കാനും കഴിയും. 5000 എംഎച്ച് ആണ് ബാറ്ററി. 4ജി വോള്‍ട്ടി, ബ്ലൂട്ടൂത്ത് 4.2, ജിപിഎസ്, ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

ഒപ്പോ എഫ്3 പ്ലസ്

ഫ്ലിപ്കാര്‍ട്ട്‌ അടുത്തിടെ ഒപ്പോ എഫ് 3 പ്ലസിന്റെ 6 ജിബി പതിപ്പിന് 6,000 രൂപ ഡിസ്കൗണ്ട് നല്‍കിയപ്പോള്‍ ഇതിന്റെ വില 16,990 രൂപയില്‍ എത്തിയിരുന്നു. ഈ ഡുവല്‍ സിം സ്മാര്‍ട് ഫോണ്‍ ആന്‍ഡ്രോയ്ഡ് മാര്‍ഷ്മെലോ അടിസ്ഥാനമാക്കിയ കളര്‍ ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 2.5 ഡി കര്‍വ്ഡ് ഗ്ലാസോട് കൂടിയ 6 ഇഞ്ച്‌ ഫുള്‍ എച്ച്ഡി ജെഡിഐ ഇന്‍-സെല്‍ ഡിസ്പ്ലേയാണ് ഇതിനുള്ളത്. സ്മാര്‍ട് ഫോണിന് കരുത്ത് പകരുന്ന ഒക്ടാ-കോര്‍ ക്വല്‍കോം സ്നാപ് ഡ്രാഗണ്‍ 653 ചിപ്സെറ്റ് അഡ്രിനോ 510 ജിപിയുമായി കപ്പിള്‍ ചെയ്തിരിക്കുന്നു. 

oppo-f3-plus

എല്‍ഇഡി ഫ്ലാഷോടു കൂടിയ 16 മെഗാപിക്സല്‍ പ്രാധാന ക്യാമറയാണ് ഒപ്പോ എഫ് 3 യുടെ പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നത്. മുന്‍വശത്ത് 16 മെഗാപിക്സലിന്റെയും 8 മെഗാപിക്സലിന്റെയും ഇരട്ടക്യാമറ സെറ്റപ്പാണുള്ളത്. 64 ജിബിയാണ് ഇന്‍ബില്‍റ്റ് സ്റ്റോറേജ്. ഇത് മൈക്രോ എസ്ഡി കാര്‍ഡ്‌ വഴി 256 ജിബി വരെ വര്‍ധിപ്പിക്കാം. ഇതിനായി പ്രത്യേകം കാര്‍ഡ്‌ സ്ലോട്ടും നല്‍കിയിട്ടുണ്ട്. 4 ജി വോള്‍റ്റി, ബ്ലൂട്ടൂത്ത് 4.1, 3.5 എംഎം ഓഡിയോ ജാക്ക്, ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍, മൈക്രോ യുസ്ബി -ഒടിജി തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളുമുണ്ട്. 4000 എംഎഎച്ച് ആണ് ബാറ്ററി.

ഇനിഫ്നിക്സ് സീറോ 5

6 ജിബി റാമോടെ 20,000 രൂപയില്‍ താഴെ വിലവരുന്ന മറ്റൊരു മൊബൈല്‍ ഫോണ്‍ ആണ് ഇനിഫ്നിക്സ് സീറോ 5. 17,999 രൂപ വിലയുള്ള ഇനിഫ്നിക്സ് സീറോ 5 5.98 ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേയോടെയാണ് വരുന്നത്. 2.6 ജിഗാഹെട്സ് ഒക്ടാ-കോര്‍ മീഡിയടെക് ഹീലിയോ പി25 പ്രോസസര്‍ ഫോണിന് കരുത്ത് പകരുന്നു. 64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ്‌ വഴി 128 ജിബി വരെ വര്‍ധിപ്പിക്കാം. ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ടിലാണ് ഫോണിന്റെ പ്രവര്‍ത്തനം.

InfinixZero

ക്യാമറയുടെ കാര്യത്തിലേക്ക് വന്നാല്‍ 12 മെഗാപിക്സല്‍ പ്രാഥമിക സെന്‍സറും 13 മെഗാപിക്സല്‍ സെക്കൻഡറി സെന്‍സറോടും കൂടിയ ഇരട്ടക്യാമറയാണ് പുറകില്‍ നല്‍കിയിരിക്കുന്നത്. ഇരട്ട എല്‍ഇഡി ഫ്ലാഷിന്റെ പിന്തുണയുമുണ്ട്. സെല്‍ഫി പ്രേമികള്‍ക്ക് മുന്‍ വശത്ത് എല്‍ഇഡി ഫ്ലാഷോടു കൂടിയ ഒരു 16 മെഗാപിക്സല്‍ ക്യാമറയും നല്‍കിയിട്ടുണ്ട്. 4 ജി വോള്‍ട്ടി, ബ്ലൂട്ടൂത്ത് 4.2, യുഎസ്ബി ടൈപ്പ് സി, തുടങ്ങിയവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. 4350 എംഎഎച്ചിന്റെതാണ് ബാറ്ററി.

ഇനിഫ്നിക്സ് സീറോ 5 പ്രൊ

സ്റ്റോറേജ് കപ്പാസിറ്റിയിലൊഴികെ ഇനിഫ്നിക്സ് സീറോ 5യുമായി കാര്യമായ വ്യത്യാസമൊന്നും ഇനിഫ്നിക്സ് സീറോ 5 പ്രൊയ്ക്ക് ഇല്ല. ഇനിഫ്നിക്സ് സീറോ 5 ന്റെ ഇരട്ടി സ്റ്റോറേജ്-അതായത് 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായാണ് ഇനിഫ്നിക്സ് സീറോ 5 പ്രൊ വരുന്നത്. 19,999 രൂപയാണ് ഇതിന്റെ വില. ബാക്കി സവിശേഷതകള്‍ എല്ലാം ഇനിഫ്നിക്സ് സീറോ 5യ്ക്ക് സമാനമാണ്.

കൂള്‍പാഡ് കൂള്‍ പ്ലേ 6

14,999 രൂപയാണ് കൂള്‍പാഡ് കൂള്‍ പ്ലേ 6 ന്റെ ഇന്ത്യയിലെ വില. പിന്‍ഭാഗത്തെ ഇരട്ട 13 മെഗാപിക്സല്‍ ക്യാമറകളാണ് ഇതിന്റെ പ്രധാന ഹൈലറ്റ്. 5.5 ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുള്ള ഫോണ്‍ ആന്‍ഡ്രോയ്ഡ് 7.1.1 നൗഗറ്റ് അടിസ്ഥാനമാക്കിയ ജേര്‍ണി യുഐയിലാണ് പ്രവര്‍ത്തിക്കുന്നത്. 1.4 ജിഗാഹെട്സ് ഒക്ടാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍ ഫോണിന് കരുത്ത് പകരുന്നു.

Cool-Play6

കൂള്‍പാഡ് കൂള്‍ പ്ലേ 6 ന്റെ മുന്‍ക്യാമറ 8 മെഗാപിക്സലിന്റെതാണ്. 64 ജിബി ഇന്റെര്‍ണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡുകള്‍ വഴി വര്‍ധിപ്പിക്കാന്‍ സൗകര്യമുണ്ട്. ഹൈബ്രിഡ് ഡുവല്‍ (നാനോ) സിം സ്ലോട്ട് ആണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 4 ജി വോള്‍ട്ടി, ബ്ലൂട്ടൂത്ത് 4.2, യുഎസ്ബി ടൈപ്പ് സി, തുടങ്ങിയവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. 4000 എംഎച്ച് ആണ് ബാറ്ററി. സോഫ്റ്റ്‌വെയര്‍ ഒപ്റ്റിമൈസേഷനുകള്‍ ചെയ്തിരിക്കുന്നതിനാല്‍ 4500 എംഎച്ച് ബാറ്ററിയുടെ പ്രകടനമിത് കാഴ്ചവയ്ക്കമെന്ന് കൂല്‍പാഡ് അവകാശപ്പെടുന്നു.

നുബിയ ഇസഡ് 17 മിനി

Nubia-Z7

6 ജിബി റാമോടെ 20,000 രൂപയില്‍ താഴെ വിലവരുന്ന മറ്റൊരു മൊബൈല്‍ ഫോണ്‍ ആണ് ഇസഡ് ടിഇയുടെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ്‌ നുബിയയുടെ ഇസഡ് 17 മിനി. 19,999 രൂപയാണ് ഈ ഫോണിന്റെ ഇന്ത്യയിലെ വില. ഓണ്‍ലൈനില്‍ ആയിരം രൂപ ഡിസകൌണ്ടോടെ 18,999 രൂപയ്ക്ക് ഇത് ലഭ്യമാണ്. 5.2 ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് നുബിയ ഇസഡ് 17 മിനിയ്ക്കുള്ളത്. 64 ബിറ്റ് ഒക്ടാ-കോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 652 SoC പ്രോസസര്‍ കരുത്ത് പകരുന്ന ഫോണ്‍ ആന്‍ഡ്രോയ്ഡ് മാര്‍ഷ്മെലോ അടിസ്ഥാനമാക്കിയ നുബിയ UI 4.0 യിലാണ് പ്രവര്‍ത്തിക്കുന്നത്. 13 മെഗാപിക്സലിന്റെ ഇരട്ടക്യാമറകള്‍ പിന്‍ഭാഗത്ത് നല്‍കിയിരിക്കുന്നു. ഇവയ്ക്ക് സഫയര്‍ ഗ്ലാസിന്റെ അധിക സംരക്ഷണവുമുണ്ട്. മുന്‍വശത്ത് 16 മെഗാപിക്സലിന്റെ ക്യാമറയും നല്‍കിയിരിക്കുന്നു. 4 ജി വോള്‍ട്ടി, ബ്ലൂട്ടൂത്ത് 4.2, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, തുടങ്ങിയവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. 2950 എംഎച്ച് ആണ് ബാറ്ററി. 128 ജിബിയാണ് ഇന്‍ബില്‍റ്റ് സ്റ്റോറേജ്, ഇത് മൈക്രോ എസ്ഡി കാര്‍ഡ്‌ വഴി 200 ജിബി വരെ വര്‍ധിപ്പിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA