sections
MORE

പഴയ ഫോണും 501 രൂപയും നൽകിയാൽ പുതിയ ജിയോ ഫോൺ

jiophone-monsoon-hungama-offer
SHARE

പഴയ ഫീച്ചർ ഫോണുകൾ കൈമാറി പകരം പുതിയ ജിയോ ഫോൺ സ്വന്തമാക്കാനുള്ള ‘ജിയോഫോൺ മൺസൂൺ ഹങ്കാമ’ പദ്ധതി ജൂലൈ 20ന് നിലവിൽ വരും. ജൂലൈ 20ന് വൈകിട്ടു അഞ്ചു മുതൽ പ്രവർത്തനക്ഷമമായ പഴയ ഏതു ബ്രാന്റ് ഫോണും 501 രൂപയും നൽകി പുതിയ  ജിയോഫോൺ കുറഞ്ഞ വിലക്ക് സ്വന്തമാക്കാം. കുറഞ്ഞ ചിലവിൽ ജിയോ ഇന്റർനെറ്റ് സേവനങ്ങൾ മികച്ച രീതിയിൽ  ലഭ്യമാക്കുവാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി ജിയോ ഒരുക്കുന്നത്.  

ഓഗസ്റ്റ് 15 മുതൽ ജനപ്രിയ ആപ്പുകളായ ഫെയ്സ്ബുക്കും വാട്ട്സാപ്പും യുട്യൂബും ഉപഭോക്താക്കൾക്ക് ജിയോഫോണിൽ ലഭ്യമാകും. സ്മാർട് ഫോണുകളിൽ ലഭിക്കുന്ന എല്ലാവിധ ആപ്പുകളും ജിയോ ഫോണിൽ ലഭ്യമാണ് എന്നതാണ് മറ്റൊരു പ്രേത്യേകത. വിലകുറഞ്ഞ ജിയോ ഫോണുകളിലൂടെ പരിധിയില്ലാത്ത 4ജി ഇന്റർനെറ്റും   ഫെയ്സ്‌ബുക്കും യുട്യൂബും വാട്ട്സാപ്പുമൊക്കെ ലഭ്യമാക്കുന്നതിലൂടെ വിദ്യാഭ്യാസം, വിനോദം, വിവരശേഖരണം തുടങ്ങിയ മേഖലകളെ പുനർ നിർവചിക്കുകയാണ് ജിയോ ഫോണിലൂടെ റിലയൻസ് ജിയോ. 

പ്രത്യേക വോയ്‌സ് കമാൻഡ് സംവിധാനവും ജിയോഫോണിലുണ്ടാകും. ആദ്യമായി ജിയോ ഫോൺ ഉപയോഗിക്കുന്ന ഒരാൾക്ക് വളരെ ലളിതമായി സമൂഹ മാധ്യമ ആപ്പുകൾ കൈകാര്യം ചെയ്യാനാകും. വോയ്‌സ് കമാൻഡ് ഫീച്ചറിലൂടെ  ഫോൺ വിളികൾ, മെസേജിങ്, ഇന്റർനെറ്റ് പരതൽ, വിഡിയോ, സംഗീതം എന്നിവയൊക്കെ വളരെ ലളിതമായി വിനിയോഗിക്കാനാകും.

മൺസൂൺ ഹങ്കാമ പദ്ധതി നടപ്പാക്കിയതിലൂടെ പുതിയ ബിസിനസ് സാധ്യതകൾ, തൊഴിലവസരങ്ങൾ, വിദ്യാഭ്യാസം, തുടങ്ങി നിരവധി സേവനങ്ങൾ ഇനി മുതൽ രാജ്യത്തെ സാധാരണക്കാരുടെ വിരൽത്തുമ്പിലൂടെ അനായാസം സാധ്യമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA