sections
MORE

വിവോ നെക്സ് ഇന്ത്യയിലെത്തി, പോപ്‌-അപ് സെല്‍ഫി, കുത്തിനിറച്ചു ഫീച്ചറുകൾ

vivo-nex
SHARE

വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്‌ സ്മാര്‍ട് ഫോണുകളായ വിവോ നെക്സ് ഇന്ത്യയിലെത്തി. ഇതുവരെ ഇറങ്ങിയിട്ടുള്ള ഫോണുകളില്‍ ഏറ്റവും മികച്ച ബേസല്‍ലെസ് ഫോണ്‍ എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഈ ഫോൺ. പ്രീമിയം മോഡലായ നെക്സ് എസിന്റെ പരിഷ്കരിച്ച പതിപ്പാണ് വിവോ നെക്സ്. വിവോ നെക്സ് എ ഇന്ത്യയിൽ അവതരിപ്പിച്ചില്ല. സ്നാപ്ഡ്രാഗണ്‍ 845 SoC പ്രോസസര്‍, 8 ജിബി റാം, 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ്, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ എന്നിവയാണ്. മൂന്നാം തലമുറ ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ്‌ സെന്‍സറുമായാണ് വിവോ നെക്സ് വരുന്നത്. 10 ശതമാനം വേഗതയേറിയതും 50 ശതമാനം കൂടുതല്‍ കൃത്യതയുമുള്ളതാണ് ഈ ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ എന്നാണ് കമ്പനിയുടെ അവകാശവാദം.

വിവോ നെക്സ് ഹാൻഡ്സെറ്റിന്റെ ഇന്ത്യയിലെ വില 44,990 രൂപയാണ്. ആമസോൺ ഇന്ത്യ വഴി ജൂലൈ 21നാണ് ആദ്യ വിൽപ്പന. 8ജിബി റാമിന്റെ ഒരു വേരിയന്റ് മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. എക്സ്ചേഞ്ച് ഓഫറായി 5000 രൂപയുടെ ഇളവ് നൽകും. വൺടൈം ഫ്രീ സ്ക്രീൻ റീപ്ലെയ്സ്മെന്റ്, എച്ച്ഡിഎഫ് ക്രെഡിറ്റ് വഴി വാങ്ങുന്നവർക്ക് ക്യാഷ്ബാക്ക്, ബൈബാക്ക് ഓഫറുകൾ ലഭ്യമാണ്.

വിവോ നെക്സ് പോപ്‌-അപ് സെല്‍ഫി ക്യാമറയോടെയാണ് വരുന്നത്. ഫോണിന്റെ ബോഡി-ടു-സ്ക്രീന്‍ അനുപാതം 91.24 ശതമാനമാണ്. 

ഡുവല്‍ സിം (നാനോ) വിവോ നെക്സ് ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് 4.0 ഒസിലാണ് പ്രവര്‍ത്തിക്കുന്നത്. 6.59 ഇഞ്ച്‌ ഫുള്‍ എച്ച് ഡി+ (1080x2136 പിക്സല്‍സ്) സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയോടെയാണ് ഈ ഫോണ്‍ വരുന്നത്. ഡിസ്പ്ലേയുടെ ആസ്പെക്റ്റ് റേഷ്യോ 19.3:9. ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 845 SoC പ്രോസസര്‍ ആണ് ഫോണിന് കരുത്ത് പകരുന്നത്. 8 ജിബിയാണ് റാം. 

ക്യാമറയിയിലേക്ക് വന്നാല്‍, 4-ആക്സിസ് ഒഐഎസ്, ഡുവല്‍-കോര്‍ പിക്സല്‍സ് എന്നീ സവിശേഷതകളോടു കൂടിയ 12 മെഗാപിക്സല്‍ സോണി IMX363 പ്രാഥമിക സെന്‍സറും 5 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സറും അടങ്ങിയ ഡുവല്‍ ക്യാമറ സംവിധാനമാണ് പുറകിലുള്ളത്. മുന്‍വശത്ത് 8 മെഗാപിക്സലിന്റെ പോപ്‌-അപ് സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു. 128 ജിബി അല്ലെങ്കില്‍ 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് സൗകര്യത്തോടെയാണ് നെക്സ് എസ് വരുന്നത്. 4ജി LTE, ഡുവല്‍ ബാന്‍ഡ് വൈ-ഫൈ, ബ്ലൂട്ടൂത്ത് 5.0, യുഎസ്ബി 2.0 പോര്‍ട്ട്‌, ഒറ്റിജി പിന്തുണ എന്നിവയാണ് ഈ സ്മാര്‍ട് ഫോണിലെ പ്രധാന കണക്ടിവിറ്റി ഒപ്ഷനുകള്‍. 4000 എംഎച്ച് ആണ് ബാറ്ററി.  162x77x7.98 എംഎം ആണ് വിവോ നെക്സ് എസിന്റെ വലുപ്പം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA