sections
MORE

ഐഫോൺ വില കുത്തനെ കുറച്ചു; ഇന്ത്യയിലെ പുതുക്കിയ വിലയറിയാം

iphone-x
SHARE

മുന്‍ വര്‍ഷങ്ങളിലെതു പോലെ പുതിയ ഐഫോണ്‍ മോഡലുകള്‍ എത്തിയതോടെ നിലവിലുള്ള ഐഫോണുകളില്‍ ചിലതിന്റെ വില്‍പന കമ്പനി നിർത്തുകയും മറ്റുള്ളവയുടെ വില കുറയ്ക്കുകയും ചെയ്തു‍. ചൈന, ഇന്ത്യ തുടങ്ങി രാജ്യങ്ങളില്‍ പ്രത്യേക പദ്ധതികളാണ് ആപ്പിൾ ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്. അവരുടെടെ പുതിയ കസ്റ്റമര്‍മാര്‍ കൂടുതല്‍ ഈ രാജ്യങ്ങളില്‍ നിന്നാകാമെന്നറിയാമെങ്കിലും, ഇന്ത്യയ്ക്കു വേണ്ടിയുള്ള കമ്പനിയുടെ പ്ലാനുകളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. മറ്റെന്തിനെക്കാളുമേറെ വിലക്കുറവാണ് ശരാശരി ഇന്ത്യന്‍ ഉപയോക്താവിന്റെ മനസില്‍. 

ആപ്പിളാണെങ്കില്‍ വില്‍ക്കുന്നതിന് വന്‍ ലാഭം കിട്ടണമെന്ന നിര്‍ബന്ധബുദ്ധിയുള്ള കമ്പനിയും. ഇവ തമ്മിലുള്ള ചേര്‍ച്ചയില്ലായ്മ നിലനില്‍ക്കുന്നതുകൊണ്ട് ഇന്ത്യന്‍ വിപണിയിൽ അടുത്തകാലത്തൊന്നും കമ്പനി വന്‍ ചലനങ്ങളുണ്ടാക്കില്ല. ഇന്ത്യക്കാരുടെ പ്രീമിയം ഫോണ്‍ 40,000 രൂപയില്‍ താഴെ വിലയുള്ള വണ്‍പ്ലസായിരുന്നു. ഇനിയത് പോക്കോ F1 ആയേക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രായോഗികതയിലൂന്നിയുള്ള ഇന്ത്യക്കാരുടെ തീരുമാനം ഒരു പരിധി വരെ ശരിയാണെന്നു തന്നെ പറയേണ്ടിവരും.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഓണ്‍ലൈന്‍ വില്‍പനക്കാര്‍ അവരുടെ ലാഭം കുറച്ച് ഐഫോണുകള്‍ വില്‍ക്കാന്‍ ശ്രമിച്ചപ്പോഴും ആപ്പിള്‍ അതിനു തടയിടുകായായിരുന്നു. അങ്ങനെ വിലയിടിക്കാനുള്ളതല്ല തങ്ങളുടെ ഫോണ്‍ എന്ന നിലപാടാണ് സ്വീകരിച്ചത്. രൂപയുടെ വിലയിടിവും ഐഫോണും ഇന്ത്യന്‍ ഉപയോക്താവും തമ്മിലുള്ള അകലം വര്‍ധിപ്പിക്കുന്നു. 

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ആപ്പിള്‍ ഇനി ഏറ്റവും വില കുറച്ചു വില്‍ക്കുന്ന മോഡല്‍ ഐഫോണ്‍ 6s ആയിരിക്കും. (അമേരിക്കയില്‍ വില്‍പന നിറുത്തിയ മോഡലുകളാണ് ഐഫോണ്‍ 6s/6s പ്ലസ്, SE, X എന്നിവ. എന്നാല്‍, ഇന്ത്യയില്‍ ഐഫോണ്‍ SE മാത്രമെ പിന്‍വലിച്ചിട്ടുള്ളു.) 

മോഡലുകളുടെ പുതുക്കിയ തുടക്ക വില: 

∙ ഐഫോണ്‍ 6s 32GB- 29,900 രൂപ 

∙ ഐഫോണ്‍ 6s പ്ലസ് 32GB- 34,900 രൂപ

∙ ഐഫോണ്‍ 7 32GB- 39,900 രൂപ

∙ ഐഫോണ്‍ 7 പ്ലസ് 32GB- 49,900 രൂപ

∙ ഐഫോണ്‍ 8 64GB- 59,900 രൂപ

∙ ഐഫോണ്‍ 8 പ്ലസ് 64GB- 69,900 രൂപ

∙ ഐഫോണ്‍ X 64GB- 91,900 രൂപ

∙ ഐഫോണ്‍ XS 64GB- 99,900 രൂപ

∙ ഐഫോണ്‍ XS മാക്‌സ് 64GB- 1,09,900 രൂപ

∙ ഐഫോണ്‍ XR 64GB- 76,900 രൂപ

ഐഫോണ്‍ XS, XS മാക്‌സ് മോഡലുകള്‍ സെപ്റ്റംബര്‍ 28 മുതല്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. ഐഫോണ്‍ XR പക്ഷേ, ഒക്ടോബര്‍ 26നു മാത്രമെ എത്തൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA