sections
MORE

ഫ്ലിപ്കാർട് ബൈബാക്ക് ഓഫർ: 4,334 രൂപയ്ക്ക് പോകോ F1

Poco-F1-6GB-64GB
SHARE

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ഷവോമിയുടെ പോകോ എഫ് 1 ന് വന്‍ ഓഫറുകൾ പ്രഖ്യാപിച്ചു. ബിഗ് ബില്യൻ ഡേയ്സ് സെയിലിൽ 21,990 രൂപ വിലയുള്ള പോകോ എഫ്1 ബൈബാക്ക് ഓഫർ പ്രകാരം 4334 രൂപയ്ക്ക് ലഭിക്കും.

21,990 രൂപയുടെ ഫോൺ ഫ്ലിപ്കാർട്ടിന്റെ പ്രത്യേക ഇളവിൽ 20,900 രൂപയ്ക്ക് ലഭിക്കും. ഇതോടൊപ്പം എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ഇളവ് ലഭിച്ചാൽ 19,034 രൂപയ്ക്ക് പോകോ എഫ്1 വാങ്ങാം.

എന്നാൽ 149 രൂപയുടെ ബൈബാക്ക് ഗ്യാരന്റി പ്ലാനിൽ ചേര്‍ന്നാൽ എട്ടു മാസം ഉപയോഗിച്ച് ഫോൺ തിരിച്ചു നൽകിയാല്‍ 14,700 രൂപ തിരിച്ചു നല്‍കും. ഇതോടെ എട്ടു മാസം ഫോൺ ഉപയോഗിക്കാൻ 4334 രൂപ മാത്രമെ ചിലാവാകൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA