sections
MORE

സ്മാര്‍ട് ഫോണ്‍ ചൂടാകുന്നത് ഒഴിവാക്കാൻ 5 എളുപ്പ വഴികൾ

smartphone
SHARE

സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ നേരിടുന്ന, ഒഴിവാക്കാന്‍ കഴിയാത്ത ഒരു പ്രശ്നമാണ് ഫോണിന്റെ അമിതമായ ചൂടാകല്‍. എല്ലാ ഫോണുകളും ഗെയിമുകള്‍ കളിക്കുമ്പോഴോ, ചാര്‍ജ് ചെയ്യുമ്പോഴോ, മള്‍ട്ടി ടാസ്കിംഗ് ചെയ്യുമ്പോഴോ എല്ലാം അമിതമായി ചൂടാകാറുണ്ട്. ചിലപ്പോള്‍ പാരിസ്ഥിതികമായ വ്യതിയാനവും ഓവര്‍ ഹീറ്റിങ്ങിന് കാരണമാകാറുണ്ട്. അത് ഏത് സാഹചര്യത്തിലായാലും നിങ്ങളുടെ ഫോണിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ നന്നേ പണിപ്പെടാറുമുണ്ടാകും. 

ഫോണ്‍ അമിതമായി ചൂടാകുന്നതിനുള്ള പ്രധാന കാരണങ്ങളും പരിഹാരങ്ങളുമാണ് താഴെപറയുന്നത്.

1. ഉയര്‍ന്ന ബ്രൈറ്റ്നസ്

സ്മാര്‍ട് ഫോണിന്റെ ബ്രൈറ്റ്നസ് പൂര്‍ണമായും കൂട്ടി വച്ചിരിക്കുകയാണെങ്കില്‍, ഫോണ്‍ ഉപയോഗിച്ച് തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഓവര്‍ ഹീറ്റ് ആകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് മാത്രമാകില്ല കാരണം. ഈ പ്രശ്നം ഒഴിവാക്കാന്‍, സ്ക്രീനിന്റെ ബ്രൈറ്റ്നസ് ഏറെ സമയവും അനുയോജ്യമായ രീതില്‍ താഴ്ത്തി വയ്ക്കാം.

2. ഉയര്‍ന്ന ക്യാമറ ഉപയോഗം

ക്യാമറകള്‍ ദീര്‍ഘനേരം തുറന്ന് വച്ചിരിക്കുകയാണെങ്കില്‍ ഭൂരിപക്ഷം സ്മാര്‍ട് ഫോണുകളും അമിതമായി ചൂടാകാന്‍ തുടങ്ങും. ക്യാമറ തുറക്കുമ്പോള്‍ തന്നെ മികച്ച ചിത്രങ്ങള്‍ ലഭ്യമാക്കുന്നതിനായി ഫോണിനുള്ളിലെ നിരവധി ഫീച്ചറുകൾ ഒന്നിച്ച്‌ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതു കൊണ്ടാണ് ക്യാമറ കുറെനേരം തുറന്ന് വച്ചിരുന്നാല്‍ ഫോണ്‍ ചൂടാകാന്‍ തുടങ്ങുന്നത്. ഇനി മുതല്‍ ഉപയോഗം കഴിഞ്ഞാല്‍ ക്യാമറ ക്ലോസ് ചെയ്തുവെന്ന് ഉറപ്പുവരുത്തണം. അങ്ങനെ ഇത്തരത്തിലുണ്ടാകുന്ന ഓവര്‍ ഹീറ്റിങ് ഒരു പരിധിവരെ ഒഴിവാക്കാം.

3. 'ശ്വാസം മുട്ടിക്കുന്ന' മൊബൈല്‍ കെയ്സ്

ഫോണിന്റെ പുറത്തുള്ള മൊബൈല്‍ കെയ്സുകള്‍ ഓവര്‍ ഹീറ്റിങ്ങിന് കാരണമാകുമെന്നത് നിങ്ങളെ അദ്ഭുതപ്പെടുത്തുന്നുണ്ടാകാം. മൊബൈല്‍ കെയ്സുകള്‍ സ്വന്തമായി ചൂട് ഉത്പാദിപ്പിക്കുന്നില്ല. എന്നാല്‍, ഇത് റേഡിയേറ്റ് ചെയ്യുന്നതില്‍ നിന്നും ഫോണിനെ തടയുന്നു. ഇത് ഫോണിനെ അമിതമായി ചൂടാകുന്നത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഫോണിന് 'ശ്വസിക്കാന്‍' കഴിയുന്ന തരത്തിലുള്ള മൊബൈല്‍ കെയ്സുകള്‍ ഉപയോഗിക്കുന്നതാണ് ഇതൊഴിവാക്കാനുള്ള മാര്‍ഗം.

4. വൈറസുകള്‍

സ്മാര്‍ട് ഫോണില്‍ ഒളിച്ചിരിക്കുന്ന മാല്‍വെയറുകള്‍, സ്പൈവെയറുകള്‍, റാന്‍സംവെയറുകള്‍ തുടങ്ങിയവ ഫോണ്‍ ഓവര്‍ഹീറ്റിങ്ങിന് കാരണമായേക്കാം. ഇത് ഒഴിവാക്കാന്‍ വൈറസ്, മറ്റു പ്രശ്നങ്ങളുള്ള വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതും ആപ്പ് സ്റ്റോറുകളില്‍ നിന്നു അഞ്ജാതമായ ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യുന്നതും ഒഴിവാക്കുക. ആന്റി വൈറസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലതാണ്.

5. പഴയ ബാറ്ററി, യോജിക്കാത്ത ചാര്‍ജർ

ഭൂരിപക്ഷം ആളുകള്‍ക്കും അറിയില്ല, ഹാന്‍ഡ്‌ സെറ്റിനൊപ്പം ലഭിക്കുന്നതല്ലാത്ത ചാര്‍ജറുകള്‍ ബാറ്ററിയെ ബാധിക്കുമെന്ന കാര്യം. ഇക്കാരണത്താലാണ് സ്മാര്‍ട് ഫോണിനൊപ്പം ലഭിക്കുന്ന ചാര്‍ജര്‍ തന്നെ ഉപയോഗിക്കണമെന്ന് നിര്‍മാതാക്കള്‍ നിര്‍ദ്ദേശിക്കുന്നത്. ബാറ്ററി അതിന്റെ ആയുസിന്റെ അവസാന ഘടത്തില്‍ എത്തുന്ന വേളയില്‍ ഈ പ്രശ്നം കൂടുതല്‍ വഷളായേക്കം. 100 ശതമാനം വരെ ബാറ്ററി ഓവര്‍ ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ ആയുസ് കുറയ്ക്കുകയും ഫോണ്‍ ഓവര്‍ ഹീറ്റ് ആകുന്നതിന് ഇടയാക്കുകയും ചെയ്യും. എപ്പോഴും ഫോണിനൊപ്പം വരുന്ന ചാര്‍ജര്‍ മാത്രം ഉപയോഗിക്കുകയും ബാറ്ററി മാറ്റേണ്ടി വന്നാല്‍ എത്രയും വേഗം മാറ്റുകയും ചെയ്യുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA