sections
MORE

2018 ലെ ഏറ്റവും മികച്ച 4 ചൈനീസ് സ്മാർട് ഫോണുകൾ

note-6-pro
SHARE

ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ ഒപ്പോ എ7 അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. വാട്ടര്‍ഡ്രോപ്പ് നോച്ച്, 19:9 ഡിസ്പ്ലേ പാനല്‍, ഡുവല്‍ പിന്‍ ക്യാമറ എന്നീ പ്രത്യേകതകളോടു കൂടിയ ഒപ്പോ എ7, കീശ കലിയാക്കാത്തതും പണത്തിനൊത്ത മൂല്യം നല്‍കുകയും ചെയ്യുന്ന നിരവധി മിഡ്-റേഞ്ച് സ്മാര്‍ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ നിറഞ്ഞിരിക്കുന്ന അവസരത്തിലാണ് വരുന്നത്. എടുത്തു പറഞ്ഞാല്‍ ഷവോമി നോട്ട് 5 പ്രൊയുടെ പിന്‍ഗാമിയായ ഷവോമി നോട്ട് 6 പ്രൊ ഈ നവംബർ ആദ്യത്തിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പിന്നാലെ വിവോ വൈ95 അവതരിപ്പിച്ചു. വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയോടെ വരുന്ന ആദ്യത്തെ വിവോ വൈ സീരീസ് ഫോണാണിത്. അവസാനമായി വാവേയുടെ സബ്-ബ്രാന്‍ഡായ ഓണര്‍ 8 എക്സും 15,000 രൂപയില്‍ ആരംഭിക്കുന്ന സെഗ്‌മെന്റില്‍, പണത്തിനൊത്ത മൂല്യം നല്‍കുന്ന ഒരു ഹാൻഡ്സെറ്റാണ്.

2018ലെ മികച്ച നാല് ചൈനീസ് സ്മാര്‍ട് ഫോണുകളുടെ വിലയും ഫീച്ചറുകളും താരതമ്യം ചെയ്തുനോക്കാം.

വില

4 ജിബി റാം/64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് വേരിയന്റില്‍ മാത്രം ലഭ്യമാകുന്ന ഒപ്പോ എ7 ന്റെ ഇന്ത്യയിലെ വില 16,990 രൂപയാണ്. ഗ്ലയറിംഗ് ഗോള്‍ഡ്‌, ഗ്ലെയ്സ് ബ്ലൂ നിറങ്ങളില്‍ ലഭ്യമാകുന്ന ഒപ്പോ എ7 ഫ്ലിപ്കാര്‍ട്ട് അല്ലെങ്കില്‍ ആമസോണ്‍ വഴി വാങ്ങാം. ആമസോണ്‍ ഇന്ത്യ എക്സ്ചേഞ്ച് ഡിസ്കൌണ്ട്, നോ-കോസ്റ്റ് ഇഎംഐ തുടങ്ങിയ ഓഫറുകള്‍ നല്‍കുന്നുണ്ട്.

റെഡ്മി നോട്ട് 6 പ്രൊയുടെ 4 ജിബി റാം/ 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 13,999 രൂപയും 6 ജിബി റാം/ 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന്റെ വില 15,999 രൂപയുമാണ്. ഫ്ലിപ്പ്കാര്‍ട്, എംഐ ഡോട്ട് കോം, എംഐ ഹോം ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയാണ് വിൽപ്പന. ബ്ലാക്ക്, ബ്ലൂ, റെഡ്, റോസ് ഗോള്‍ഡ്‌ നിറങ്ങളില്‍ ഈ സ്മാര്‍ട് ഫോണ്‍ ലഭ്യമാണ്.

OPPO-A7-

വിവോ വൈ95, 4 ജിബി റാം/ 64 ജിബി സ്റ്റോറേജ് ഓപ്ഷനില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. വില 16,990 രൂപ. ആമസോണ്‍ ഇന്ത്യ, പേടിഎം മാള്‍, ഫ്ലിപ്കാര്‍ട്ട്, വിവോ ഓണ്‍ലൈന്‍ ഇ-സ്റ്റോര്‍, പ്രധാന ഓഫ്‌ലൈന്‍ പാര്‍ട്ണര്‍ സ്റ്റോറുകള്‍ വഴിയാണ് വിൽപ്പന. നെബുല പര്‍പ്പിള്‍, സ്റ്റാറി ബ്ലാക്ക് നിറങ്ങളില്‍ ഈ സ്മാര്‍ട് ഫോണ്‍ ലഭ്യമാകുന്നു.

ഓണര്‍ 8 എക്സിന്റെ 4 ജിബി റാം/ 64 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപയും 6 ജിബി റാം/ 64 ജിബി സ്റ്റോറേജ് മോഡലിന് 16,999 രൂപയും 6 ജിബി റാം/128 ജിബി സ്റ്റോറേജ് മോഡലിന് 18,999 രൂപയുമാണ് വില. ബ്ലാക്ക്, റെഡ്, ബ്ലൂ നിറങ്ങളില്‍ ഓണര്‍ 8 എക്സ് ലഭ്യമാണ്. ആമസോണ്‍ ഇന്ത്യ വഴിയും വാവെയ്–ഓണര്‍ സ്റ്റോറുകള്‍ വഴിയും മാത്രമാണ് ഈ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാകുന്നത്.

ഫീച്ചറുകള്‍

ഒപ്പോ എ7 കളര്‍ ഒഎസ് 5.2 വിലും, റെഡ്മി നോട്ട് 6 പ്രൊ MIUI 10 ലും വിവോ വൈ95 ഫണ്‍ടച്ച് 4.5 ഒസിലും ഓണര്‍ 8 എക്സ് EMUI 8.2 ലുമാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ഓപ്പറേറ്റിങ് സിസ്റ്റവും ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാനമാക്കിയവയാണ്. ഒപ്പോ എ7 ന് 6.2 ഇഞ്ച്‌ എച്ച് ഡി+ (720x1520 പിക്സല്‍) ഡിസ്പ്ലേയും, റെഡ്മി നോട്ട് 6 പ്രോയ്ക്ക് 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1080x2280 പിക്സല്‍) ഐപിഎസ് എല്‍ഇഡി പാനല്‍ ഡിസ്പ്ലേയും വിവോ വൈ95 ന് 6.22 ഇഞ്ച് എച്ച്ഡി+ (720x1520 പിക്സല്‍) ഹാലോ ഫുള്‍ വ്യൂ ഡിസ്പ്ലേയുമാണുള്ളത്. മൂന്നിന്റെയും ആസ്പെക്റ്റ് റേഷ്യോ 19:9 ആണ്. അതേസമയം, ഓണര്‍ 8 എക്സിന് വലിയ 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1080x2340 പിക്സല്‍) ഡിസ്പ്ലേയാണ്. ഇതിന്റെ ആസ്പെക്റ്റ് റേഷ്യോ 19:5:9 ആണ്.

ഒപ്പോ 7 ന് കരുത്തു പകരുന്നത് ഒക്ടാ-കോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 450 SoC പ്രോസസറും, റെഡ്മി നോട്ട് 6 പ്രൊയ്ക്ക് കരുത്ത് പകരുന്നത് ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 636 SoC പ്രോസസറും വിവോ വൈ 95 ന് കരുത്ത് പകരുന്നത് പുതിയ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 439 SoC പ്രൊസസറുമാണ്. അതേസമയം, ഓണര്‍ 8 എക്സിന് അവരുടെ സ്വന്തം ഹായ്സിലിക്കോണ്‍ കിരിന്‍ 710 SoC പ്രോസസറാണ് ലഭിച്ചിരിക്കുന്നത്. ഒപ്പോ എ7 ന് 4 ജിബി റാമും 64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമാണ് നല്‍കിയിരിക്കുന്നത്. റെഡ്മി നോട്ട് പ്രൊയ്ക്ക് 4ജിബി റാം/ 6 ജിബി റാം എന്നീ ഓപ്ഷനുകളില്‍ 64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് ആണുള്ളത്. വിവോ വൈ95 ന് 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഓണര്‍ 8 എക്സ് 4 ജിബി റാം/ 6 ജിബി റാമോടെ 64 ജിബി/128 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് ഓപ്ഷനിലാണ് ലഭിക്കുന്നത്.

Xiaomi-Redmi-Note-6-Pro

ക്യാമറയുടെ കാര്യമെടുത്താല്‍, ഒപ്പോ എ7 ന് പുറകില്‍ 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 2 മെഗാപിക്സല്‍ സെക്കന്‍ഡറി ഡെപ്ത് സെന്‍സറും അടങ്ങിയ ഡുവല്‍ ക്യാമറാ സംവിധാനമാണുള്ളത്. സെല്‍ഫികള്‍ക്കായി മുന്‍വശത്ത് 16 മെഗാപിക്സല്‍ ക്യാമറയും നല്‍കിയിട്ടുണ്ട്. റെഡ്മി നോട്ട് 6 പ്രൊയ്ക്ക് ലംബമായി വിന്യസിച്ചിരിക്കുന്ന 12 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 5 മെഗാപിക്സല്‍ ഡെപ്ത് സെന്‍സിംഗ് സെക്കന്‍ഡറി ലെന്‍സും അടങ്ങിയ ഡുവല്‍ ക്യാമറ സംവിധാനമാണുള്ളത്. സെല്‍ഫികള്‍ക്കായി മുന്‍വശത്തും ഡുവല്‍ ക്യാമറ സംവിധാനമാണ് റെഡ്മി നോട്ട് പ്രൊയ്ക്കുള്ളത്. 20 മെഗാപിക്സല്‍ പ്രൈമറി ലെന്‍സും പ്രൊട്രെയിറ്റ് ഷോട്ടുകള്‍ക്കായി 2 മെഗാപിക്സല്‍ സെക്കന്‍ഡറി ലെന്‍സും ഉള്‍പ്പെട്ടതാണ് ഈ ക്യാമറ സംവിധാനം.

വിവോ വൈ95 ന് പുറകില്‍ 13 മെഗാപിക്സല്‍ സെന്‍സറും 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറും ചേര്‍ന്ന ഡുവല്‍ ക്യാമറ സംവിധാനമാണുള്ളത്. മുന്‍വശത്ത് 20 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു. ഓണര്‍ 8 എക്സിനും പുറകില്‍ തിരശ്ചീനമായി വിന്യസിച്ചിരിക്കുന്ന, 20 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും, 2 മെഗാപിക്സല്‍ സെക്കന്‍ഡറി ഡെപ്ത് സെന്‍സറും ചേര്‍ന്ന ഡുവല്‍ ക്യാമറ സെറ്റപ്പ് ആണുള്ളത്. മുന്‍ വശത്ത് ഫിക്സഡ് ഫോക്കസുള്ള 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു.

Y95

ബാറ്ററിയുടെ കാര്യത്തിലേക്ക് വന്നാല്‍, ഒപ്പോ എ7 ന്റെ ബാറ്ററി 4,230 എംഎഎച്ചും റെഡ്മി നോട്ട് 6 പ്രൊയ്ക്ക് 10 വാട്ട് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയും വിവോ വൈ95 ന് 4,030 എംഎഎച്ച് ബാറ്ററിയും ഓണര്‍ 8 എക്സിന് 10 വാട്ട് ചാര്‍ജിങ് പിന്തുണയുള്ള 3,750 എംഎഎച്ച് ബാറ്ററിയുമാണുള്ളത്.

4ജി വോള്‍ട്ടി, വൈ-ഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ്/എ-ജിപിഎസ്, ഗ്ലോനാസ്, ഒടിജി പിന്തുണയ്യില്ല മൈക്രോ യുഎസ്ബി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് ഒപ്പോ എ7 ന്റെ പ്രധാന കണക്ടിവിറ്റി ഓപ്ഷനുകള്‍. 4 ജി വോള്‍ട്ടി, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്/എ-ജിപിഎസ്, മൈക്രോ യുഎസ്ബി പോര്‍ട്ട്‌, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് റെഡ്മി നോട് 6 പ്രൊയിലെ കണക്ടിവിറ്റി സൗകര്യങ്ങള്‍.

4 ജി വോള്‍ട്ടി, സിംഗിള്‍ ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ്, മൈക്രോ യുഎസ്ബി പോര്‍ട്ട്‌, എഫ്എം റേഡിയോ, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് വിവോ വൈ 95ന്റെ കണക്ടിവിറ്റി സൗകര്യങ്ങള്‍.

4 ജിവോള്‍ട്ടി, ഡുവല്‍ ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ്/എ-ജിപിഎസ്, ഗ്ലോനാസ്, മൈക്രോ യുഎസ്ബി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് ഓണര്‍ 8 എക്സിന്റെ പ്രധാന കണക്ടിവിറ്റി ഓപ്ഷനുകള്‍.

ഒപ്പോ എ7 നില്‍ ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോമ്പസ്, ഗൈറോസ്കോപ്, പ്രോക്സിമിറ്റി സെന്‍സര്‍ തുടങ്ങിയ സെന്‍സറുകളാണ് നല്‍കിയിരിക്കുന്നത്. റെഡ്മി നോട്ട് 6 പ്രൊയ്ക്ക് ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഇലക്ട്രോണിക് കോമ്പസ്, ഗൈറോസ്കോപ്, പ്രോക്സിമിറ്റി സെന്‍സര്‍, ഐആര്‍ ബ്ലാസ്റ്റര്‍, ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ മുതലായവ നല്‍കിയിരിക്കുന്നു. വിവോ വൈ95 , ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഇലക്ട്രോണിക് കോമ്പസ്, വിര്‍ച്വല്‍ ഗൈറോസ്കോപ്, പ്രോക്സിമിറ്റി സെന്‍സര്‍, ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍ എന്നീ സെന്‍സറുകളോടെയാണ് വരുന്നത്. ഓണര്‍ 8 എക്സില്‍ ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ഡിജിറ്റല്‍ കോമ്പസ്, ഗൈറോസ്കോപ്, പ്രോക്സിമിറ്റി സെന്‍സര്‍, ഫിംഗര്‍പ്രിന്റ്‌ സെന്‍സര്‍, ഗ്രാവിറ്റി സെന്‍സര്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒപ്പോ എ7 ന്റെ വലുപ്പം 155.9x75.4x8.1 എംഎമ്മും റെഡ്മി നോട്ട് 6 പ്രൊയുടെ വലുപ്പം 157.91x76.38x8.26 എംഎമ്മും വിവോ വൈ 95 ന്റെ വലുപ്പം 155.11x75.09x8.28 എംഎമ്മും ഓണര്‍ 8 എക്സിന്റെ വലുപ്പം 160.4x76.6x7.8 എംഎമ്മുമാണ്.

honor-8x-
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA